‘ഇത്ര സംസ്‌കാരശൂന്യമായി സംസാരിക്കാമോ?’; ചിന്താ ജെറോമിനെതിരായ പ്രസ്താവനയില്‍ കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രി

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവന സംസ്‌കാര ശൂന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഇത്ര സംസ്‌കാര ശൂന്യമായി സംസാരിക്കാമോ എന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആഞ്ഞടിച്ചു. കെ സുരേന്ദ്രന്‍ ചിന്താ ജെറോമിനെ മര്‍ദിക്കണം എന്ന് പറഞ്ഞതിനെ വിമര്‍ശിച്ച് സിപിഐഎമ്മിലെ നിരവധി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. (cm pinarayi vijaya slams k surendran)
ചിന്താ ജെറോമിനെതിരെ കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന പഴയ മാടമ്പി സംസ്‌കാരത്തിന്റെ ബാക്കിപത്രമാണെന്നായിരുന്നു മുന്‍ മന്ത്രി കെ കെ ശൈലജയുടെ പ്രതികരണം. കെ സുരേന്ദ്രന്റെ തരംതാണ പ്രസ്താവനയ്‌ക്കെതിരെ കേരളത്തിന്റെ പൊതുസമൂഹം പ്രതികരിക്കണമെന്നും കെ കെ ശൈലജ പറഞ്ഞിരുന്നു.
ചിന്ത ജെറോമിനെതിരെ നടക്കുന്നത് കൊല്ലാക്കൊലയെന്ന് പി കെ ശ്രീമതിയും പറഞ്ഞിരുന്നു. വിമര്‍ശനമാവാം. എന്നാല്‍ ‘കേട്ട പാതി കേള്‍ക്കാത്ത പാതി’നീചവും നികൃഷ്ടവുമായ വിമര്‍ശനം ഉയര്‍ത്തുനത് സ്ത്രീ ആയത് കൊണ്ട് മാത്രമെന്നും പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു. ഉന്നത വിദ്യാഭ്യാസയോഗ്യതയും ആശയവ്യക്തതയോടെ സംസാരിക്കാന്‍ കഴിവുമുണ്ടെങ്കിലും ഒരു ചെറുപ്പക്കാരിയെ ( അവിവാഹിതയാണെങ്കില്‍ പ്രത്യേകിച്ചും) തന്റേടവും ധൈര്യവും നിലപാടും വ്യക്തമാക്കി ജീവിക്കാന്‍ കേരളീയ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജീര്‍ണ്ണിച്ച യാഥാസ്തിഥികത്വം അനുവദിക്കില്ലെന്നും പി കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.
Story Highlights: cm pinarayi vijaya slams k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here