ശമ്പളം വരുമാനത്തിനനുസരിച്ച് മാത്രം; കെഎസ്ആർടിസി ഹൈക്കോടതിയിൽ

മാസശമ്പളം വരുമാനത്തിന് അനുസരിച്ച് മാത്രമേ നൽകാൻ സാധിക്കുവെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഏപ്രിൽ മുതലാണ് ഈ രീതി പിന്തുടരുക എന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. കൂടുതൽ വരുമാനം ലഭിച്ചാൽ അതിന് അനുസൃതമായി ശമ്പളം നൽകും. ഏപ്രിൽ മുതൽ ശമ്പള വിതരണത്തിന് സഹായം നൽകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി വ്യക്തമാക്കി. KSRTC to give salary according to income
സ്ഥാപനത്തിന് വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനെ കുറിച്ച് ഒരു ജീവക്കാരൻ പോലും വേവലാതിപ്പെടുന്നില്ല. അതിനാലാണ് വരുമാനം വർധിപ്പിക്കാനുള്ള നടപടികളെ യൂണിയനുകൾ പ്രതികാരബുദ്ധിയോടെ കാണുകയും എതിർക്കുകയും ചെയ്യുന്നതെന്ന് കെഎസ്ആർടിസി സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്.
Story Highlights: KSRTC to give salary according to income
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here