Advertisement

വടി കൊണ്ട് മുഖത്ത് ആഞ്ഞടിച്ചു; പാലക്കാട് നേര്‍ച്ചയ്ക്കായി എത്തിച്ച ഒട്ടകത്തോട് കൊടുംക്രൂരത

February 9, 2023
Google News 2 minutes Read
violence against camel in palakkad

പാലക്കാട് മാത്തൂരില്‍ നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ഒട്ടകത്തോട് ക്രൂരത. നേര്‍ച്ചയ്ക്ക് ശേഷം ഒട്ടകത്തെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനത്തില്‍ കയറാതെ ഒട്ടകം ഓടിയതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. (violence against camel in palakkad)

നേര്‍ച്ചയ്ക്കായി ഒരു കരാറുകാരന്‍ കൊണ്ടുവന്ന നാല് ഒട്ടകങ്ങളില്‍ ഒന്നിനോടാണ് പരിശീലകര്‍ ക്രൂരത കാട്ടിയത്. നാലോളം പേര്‍ ചേര്‍ന്ന് വലിയ വടിയും മറ്റും ഉപയോഗിച്ച് ഒട്ടകത്തെ മര്‍ദിക്കുന്നതായാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കാത്തതിനാല്‍ പൊലീസോ മൃഗസംരക്ഷണ വകുപ്പോ കേസെടുത്തിട്ടില്ല.

വടി ഉപയോഗിച്ച് ഒട്ടകത്തിന്റെ മുഖത്ത് ഒരാള്‍ ശക്തിയായി അടിക്കുന്നതായി ദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ട്. ഒട്ടകങ്ങളെ കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചതാണെന്നാണ് പ്രാഥമിക വിവരം.

Story Highlights: violence against camel in palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here