Advertisement

അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷം

February 10, 2023
Google News 2 minutes Read
adani matter in parliament today

പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്ന് ബജറ്റ് ചര്‍ച്ച തുടരും. ചോദ്യോത്തര ശൂന്യ വേളകള്‍ക്ക് ശേഷമാണ് ഇരു സഭകളും ബജറ്റ് വിഷയത്തിലെ ചര്‍ച്ചയിലേക്ക് കടക്കുക. അദാനി വിഷയത്തില്‍ ഇന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ആയതിനാല്‍ ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ശേഷം സ്വകാര്യ ബില്ലുകളുടെ അവതരണം ഇരു സഭകളിലും നടക്കും. (adani matter in parliament today)

ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കണമെന്ന ആവശ്യമുയര്‍ത്തി കൊടിക്കുന്നില്‍ സുരേഷ് അവതരിപ്പിക്കുന്ന സ്വകാര്യ ബില്ലും ഇന്ന് പാര്‍ലമെന്റിലെത്തും. ലോക്‌സഭയിലും രാജ്യസഭയിലും ബജറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മറുപടിയും നല്‍കും.

Read Also: അദാനി ഗ്രൂപ്പിന് ഇന്ന് നിര്‍ണായക ദിനം: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതി പരിഗണിക്കും

കേന്ദ്രബജറ്റില്‍ കേരളം പൂര്‍ണമായി അവഗണിക്കപ്പെട്ടു എന്ന വിമര്‍ശനമാകും കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടുക. ബജറ്റ് ചര്‍ച്ചകള്‍ക്കുള്ള ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മറുപടി കേരളത്തിന് ഏറെ നിര്‍ണായകമാകും.

Story Highlights: adani matter in parliament today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here