Advertisement

മന്ത്രി പി. രാജീവിന്റെ പി.എ ചമഞ്ഞ് തൊഴിൽ തട്ടിപ്പ്; പെരുമ്പാവൂർ സ്വദേശി റിമാൻഡിൽ

February 10, 2023
Google News 1 minute Read
employment fraud Defendant remanded

മന്ത്രിയുടെ പി എ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. പെരുമ്പാവൂർ സ്വദേശി എൽദോ വർഗ്ഗീസാണ് എറണാകുളം ടൗൺ സെൻഡ്രൽ പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. മന്ത്രി പി. രാജീവിന്റെ പി.എ ആണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.

Read Also: കൊച്ചിയിൽ വീണ്ടും വീസ തട്ടിപ്പ്; വിദേശത്ത് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു

ഇടുക്കി ബൈസൺവാലി സ്വദേശിയെ കോതമംഗലം കെഎസ്ഇബിയിൽ ജോലി നൽകാം എന്ന് പറഞ്ഞ് 15500 രൂപ പല തവണയായി വാങ്ങി കബളിപ്പിക്കുകയായിരുന്നു ഇയാൾ. ഇയാൾ മന്ത്രിയുടെ പേരിൽ കൂടുതൽ തട്ടിപ്പ് നടത്തുന്നുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുകയാണ്.

Story Highlights: employment fraud Defendant remanded

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here