തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം. വഴുതക്കാട് MP അപ്പൻ റോഡിൽ ഡി.പി.ഐ ജംഗ്‌ഷനിൽ അലങ്കാര മത്സ്യ ടാങ്ക് ഗോഡൗണിലാണ് തീ പടർന്നു പിടിച്ചത്. നിലവിൽ തിരുവനന്തപുരം ജില്ലയിലെ പല സ്ഥലങ്ങളിൽ നിന്നുള്ള ഫയർ സ്റ്റേഷനുകളിൽ നിന്നായി ആറ് യൂണിറ്റുകളാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ സ്ഥാപനത്തിലേക്ക് പ്രവേശിക്കാനുള്ള വഴികൾ ഇടുങ്ങിയത് ഫയർ എൻജിനുകൾക്ക് സ്ഥാപനത്തിന് സമീപത്തേക്ക് എത്താൻ തടസ്സമാകുന്നുണ്ട് . തീ കത്തി പടരുന്ന അലങ്കാര മത്സ്യ ടാങ്ക് ഗോഡൗണിന്റെ പല ദിക്കുകളിൽ നിന്ന് ഈ ഫയർ എൻജിനുകൾ തീയണയ്ക്കാൻ നിരന്തരമായ ശ്രമം നടത്തുന്നുണ്ട്. Fire in Thiruvananthapuram town
മത്സ്യ ടാങ്കുകൾ പൊതിയാൻ വേണ്ടി സൂക്ഷിച്ചിരിക്കുന്ന വൈക്കോലിനും കാർഡ് ബോർഡുകൾക്കും തീ പിടിച്ചതാണ് സ്ഥിതി വഷളാക്കിയത്. അന്തരീക്ഷത്തിൽ പുകപടലങ്ങൾ നടത്തുന്നത് രക്ഷാപ്രവർത്തകരുടെ ശ്രമത്തെ ബാധിക്കുന്നുണ്ട്. ജനങ്ങളുടെ സഹായം രക്ഷാപ്രവർത്തനത്തെ ദ്രുതഗതിയിലാക്കുന്നുണ്ട്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇതുവരെ ആളപായമില്ല. തൊട്ടടുത്ത സ്ഥിതി ചെയ്യുന്ന വെൽഡിങ് വർക്ക് ഷോപ്പിൽ നിന്നുള്ള തീപ്പൊരിയാണ് തീ പടരാൻ കാരണമെന്നാണ് ആദ്യ ഘട്ടത്തിലെ നിരീക്ഷണം. ടിൻ ഷീറ്റുകൾ കൊണ്ട് മൂടിയ കെട്ടിടത്തിന്റെ മുകൾ ഭാഗം തകർത്ത് അതിലൂടെ വെള്ളം എത്തിക്കാനാണ് സേനയുടെ ശ്രമം. കൂടാതെ ഒരു വശത്തുള്ള ഭിത്തിയും തകർത്ത് ഉദ്യോഗസ്ഥർ കെട്ടിടത്തിന് ഉള്ളിലേക്കും കടന്നിട്ടുണ്ട്.
ധാരാളം കെട്ടിടങ്ങൾ സമീപത്ത് സ്ഥിതി ചെയ്യുന്നു. ചില വീടുകൾക്ക് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആശക വേണ്ടെന്ന് ഫയർഫോഴ്‌സ് അറിയിച്ചു.
Story Highlights: Fire in Thiruvananthapuram town
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here