Advertisement

പെരുമ്പാവൂരിൽ വേസ്റ്റ് കുഴിയിൽ വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

February 10, 2023
Google News 3 minutes Read
Girl who fell waste pit

പെരുമ്പാവൂരിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ വീണാണ് മരണം. വെസ്റ്റ് ബംഗാൾ സ്വദേശി ഹുനൂബയുടെ നാലു വയസ്സുള്ള മകൾ അസ്മിനിയാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. കുറ്റിപ്പാടം സ്വദേശി ശിഹാബിന്റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് കമ്പനിയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിയിലേക്ക് മാറ്റി. അമ്മ ഹുനൂബ ജോലി ചെയ്യുന്ന പ്ലൈവുഡ് കമ്പനിയിലാണ് അപകടം നടന്നത്. four year old girl fell into waste pit and died

കുഴിയിൽ വേനൽ മരണം തുടർക്കഥയാകുന്ന അവസ്ഥയാണ് കേരളത്തിൽ. ഈ മാസം രണ്ടാം തിയതിയാണ് കൊച്ചിയിൽ വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചത്. വാട്ടർ അതോറിറ്റി പൈപ്പ് മാറ്റാനായി എടുത്ത കുഴിയിൽ ഇരുചക്രവാഹനം വീണാണ് അപകടം നടന്നത്.

Story Highlights: four year old girl fell into waste pit and died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here