വീണ്ടും ജീവനെടുത്ത് സ്വകാര്യ ബസ്; കൊച്ചിയിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിലാണ് അപകടം നടന്നത്. വൈപ്പിൻ സ്വദേശി ആന്റണിയാണ് (46) മരിച്ചത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു.
ബസിനടിയിലേക്ക് വീണ ആൻ്റണി തൽക്ഷണം തന്നെ മരിച്ചു.
Read Also: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ആക്രമിക്കാൻ ശ്രമം, തടയാനെത്തിയ യുവാവ് വെടിയേറ്റ് മരിച്ചു
സിഗ്നലിൽ ബൈക്ക് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ സിഗ്നൽ മാറിയതോടെ പിന്നിൽ നിന്നെത്തിയ പ്രൈവറ്റ് ബസ് വളരെ അലക്ഷ്യമായി ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. തെറിച്ച് വീണ ആന്റണിയുടെ ദേഹത്തുകൂടിയാണ് ബസിന്റെ മുൻ ചക്രം കയറിയിറങ്ങിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Story Highlights: private bus accident Bike passenger dies kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here