Advertisement

വിരുന്നൊരുക്കാന്‍ സസ്‌പെന്‍സ് ത്രില്ലര്‍ ‘രേഖ’ എത്തി

February 10, 2023
Google News 3 minutes Read
rekha malayalam movie released

എന്നെന്നും ത്രില്ലര്‍ സിനിമകള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച മലയാളി സിനിമ പ്രേക്ഷകര്‍ക്ക് ആഘോഷമാക്കാന്‍ ‘രേഖ’ പ്രദര്‍ശനത്തിനെത്തി. വിന്‍സി അലോഷ്യസും ഉണ്ണിലാലുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രേഖ കാസര്‍ഗോഡന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞു തുടങ്ങുന്നത്. രണ്ടു പേരുടെയും അഭിനയം തന്നെയാകും പ്രേക്ഷകരെ തീയറ്ററുകളില്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുക എന്നാണ് അറിയുന്നത്.(rekha malayalam movie released)

ജിതിന്‍ ഐസക്ക് തോമസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നേരത്തെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് യു/എ ലഭിച്ചത് വാര്‍ത്തയായിരുന്നു. തമിഴിലെ പ്രശസ്ത സംവിധായകന്‍ കാത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ചേഴ്‌സാണ് സിനിമയെ അവതരിപ്പിക്കുന്നത്. നെറ്റ് ഫ്‌ലിക്‌സാണ് ചിത്രത്തിന്റെ ഓടീട്ടി അവകാശം നേടിയിരിക്കുന്നത്. പ്രേമലത തൈനേരി,രഞ്ജി കാങ്കോല്‍,രാജേഷ് അഴിക്കോടന്‍,പ്രതാപന്‍ കെ.എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

കാര്‍ത്തികേയന്‍ സന്താനമാണ് രേഖയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തെ കള്ളിപെണ്ണേ എന്ന ഗാനം സോഷ്യല്‍ മീഡിയ റീലുകളില്‍ വൈറലായിരുന്നു. ദി എസ്‌കേപ് മീഡിയം, മിലന്‍ വി എസ്, നിഖില്‍ വി എന്നവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രജത് പ്രകാശാണ് മ്യൂസിക് പ്രൊഡക്ഷന്‍. സ്റ്റോണ്‍ ബെഞ്ചേഴ്‌സ് മലയാളത്തില്‍ ആദ്യമായി അവതരിപ്പിച്ച അറ്റെന്‍ഷന്‍ പ്ലീസ് ഒരുക്കിയതും ജിതിന്‍ ഐസക്ക് തോമസ് തന്നെയായിരുന്നു. അമി സാറാ പ്രൊഡക്ഷന്‍സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Read Also: മറവിയില്‍ നിന്ന് പി കെ റോസിയെ വീണ്ടെടുക്കാന്‍ ഗൂഗിള്‍; മലയാളത്തിന്റെ ആദ്യ നായികയ്ക്ക് ഡൂഡിലിലൂടെ ആദരം

എബ്രഹാം ജോസഫ് ചിത്രത്തിന്റെ ഛായാഗ്രഹണവും രോഹിത് വി എസ് വാര്യത്ത് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. കല്‍രാമന്‍, എസ് സോമശേഖര്‍, കല്യാണ്‍ സുബ്രമണ്യന്‍ എന്നിവര്‍ സഹ നിര്‍മ്മാണം നടത്തിയിരിക്കുന്നു. അസ്സോസിയേറ്റ് നിര്‍മ്മാതാക്കള്‍- തന്‍സിര്‍ സലാം, പവന്‍ നരേന്ദ്ര, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എം. അശോക് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- വിപിന്‍ ദാസ്, മേക്ക് ആപ്പ് – റോണി വെള്ളത്തൂവല്‍, ബിജിഎം- അബി ടെറന്‍സ് ആന്റണി, ടീസര്‍ എഡിറ്റ്- അനന്ദു അജിത്, പി.ആര്‍ & മാര്‍ക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, വിഎഫ്എക്‌സ്- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈന്‍- ആശിഷ് ഇല്ലിക്കല്‍.

Story Highlights: rekha malayalam movie released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here