വിമാനത്താവളങ്ങളിൽ വൻ സ്വർണവേട്ട; തിരുവനന്തപുരത്ത് നിന്നും കരിപ്പൂരിൽ നിന്നും പിടിച്ചത് മൂന്ന് കിലോയോളം സ്വർണം

കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇന്ന് വൻ സ്വർണവേട്ട. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം ഭാരം വരുന്ന സ്വർണം. three kilos of gold seized from airports
തിരുവനതപുരത്ത് വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 1.6 കിലോ സ്വർണം കസ്റ്റംസ് കണ്ടെത്തുകയുണ്ടായി. ദുബൈയിൽ നിന്നെത്തിയ വിമാനത്തിലാണ് സംഭവം. സ്വർണം കടത്തിയെ വ്യക്തിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കോഴിക്കോട് വിമാനത്താവളത്തിൽ ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടിച്ചെടുത്തത്. 1270 ഗ്രാം ഭാരമുള്ള സ്വർണത്തിന്റെ മൂല്യം 70 ലക്ഷത്തിന് അടുത്താണെന്ന് കസ്റ്റംസ് വിലയിരുത്തി. സംഭവത്തിൽ കാസർഗോഡ് കുമ്പള സ്വദേശി പജൂർ മൂസ മുഹമ്മദ് അക്രം പിടിയിലായി.
Story Highlights: three kilos of gold seized from airports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here