ആസാദി കാ അമൃത് മഹോത്സവ്; റിയാദിൽ ‘ദിശ’യുടെ നേതൃത്വത്തിൽ കുട്ടികള്‍ക്കായി പെയിന്റിംഗ്, ക്ലേ മോഡലിംഗ് മത്സരങ്ങൾ

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ സാംസ്‌കാരിക കൂട്ടായ്മ ‘ദിശ’ ബാലഭാരതി ചിത്രാഞ്ജലി എന്ന പേരില്‍ കുട്ടികള്‍ക്ക് കളറിംഗ്, പെയിന്റിംഗ്, ക്ലേ മോഡലിംഗ് തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടേഴ്‌സിലെ ഇന്ത്യന്‍ എംബസി മള്‍ട്ടി പര്‍പ്പസ് ഹാളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എന്‍ റാം പ്രസാദ് ഉദ്ഘാടനം ചെയ്തു. വിജയലക്ഷ്മി എന്‍ റാം അതിഥിയായിരുന്നു. ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കെ.എം കനകലാല്‍ അധ്യക്ഷത വഹിച്ചു. ( Azadi Ka Amrit Mahotsav Competitions for children in Riyadh ).
Read Also: യുഎഇയില്‍ മുസ്ലീങ്ങളല്ലാത്തവര്‍ക്ക് സ്വന്തം വ്യക്തിനിയമം: വിശദാംശങ്ങള്‍ അറിയാം; 24 എക്‌സ്‌പ്ലെയിനര്‍
മത്സരത്തില്‍ എല്‍കെജി മുതല്‍ പ്ലസ് ടൂ വരെയുള്ള നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. സ്വച്ച് ഭാരത് അഭിയാന്‍, ആസാദി ക അമൃത് മഹോത്സവ്, മെയ്ക് ഇന്‍ ഇന്ത്യാ തുടങ്ങി ഭാരതത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വിഷയങ്ങളിലായിരുന്നു മത്സരം. ബാലഭാരതി ചിത്രാഞ്ജലി കോഓര്‍ഡിനേറ്റര്‍ നിഖില്‍ കൃഷ്ണന്‍ സ്വാഗതവും ദിശ റിയാദ് റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ രാജേഷ് മൂലവീട്ടില്‍ നന്ദിയും പറഞ്ഞു.
Story Highlights: Azadi Ka Amrit Mahotsav Competitions for children in Riyadh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here