Advertisement

നികുതി ബഹിഷ്കരണം, കെ. സുധാകരന്റെ ആഹ്വാനം ​ഗൗരവമുള്ളതല്ല; നികുതി വർധനവിനെ ന്യായീകരിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ

February 11, 2023
Google News 2 minutes Read
Minister AK Saseendrans reaction on Fuel tax

നികുതി വർധനവിനെ ന്യായീകരിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ രം​ഗത്ത്. എൻ സി പി യുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് നികുതി വർധിപ്പിച്ചതെന്ന് അദ്ദേ​ഹം പറഞ്ഞു. നികുതി പിരിക്കില്ല എന്ന് പറഞ്ഞല്ല സർക്കാർ അധികാരത്തിലേറിയത്. സർക്കാറിന് നികുതി പിരിക്കാതെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. നികുതി അടയ്ക്കരുതെന്ന കെ. സുധാകരന്റെ ആഹ്വാനം പ്രതിപക്ഷ നേതാവ് തള്ളിയതാണെന്നും അത് നിയമ വിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

പൗരന്റെ ജീവനും സ്വത്തിനുമാണ് സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന അഭിപ്രായം തന്നെയാണു സർക്കാർ നിലപാട്. ആ നിലപാടാണ് സി.പി.ഐ രാജ്യസഭയിൽ പറഞ്ഞത്. താമരശേരി വനം വകുപ്പ് ഓഫിസ് കത്തിച്ച കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കൂറുമാറിയതിൽ ദുരൂഹതയേറെയുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. വിഷയം അതീവ ഗൗരവമുള്ളതാണ്. വയനാട്ടിലെ ഹരികുമാറിന്റെ ആത്മഹത്യയിൽ പൊലിസ് അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read Also: കാട്ടാനകളെ വെടിവയ്ക്കുമെന്ന ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന ഗുരുതരം; എ.കെ ശശീന്ദ്രൻ

ബഡ്ജറ്റിൽ ഇന്ധന സെസ് ഏർപ്പെടുത്തിയതിനെ തുടർന്ന് നികുതി ബഹിഷ്കരണം നടത്തണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അല്പസമയം മുമ്പ് നിലപാട് മാറ്റിയിരുന്നു. നികുതി ബഹിഷ്കരണം പിണറായിക്ക് വ്യക്തിപരമായി നൽകിയ മറുപടിയാണെന്നാണ് അദ്ദേഹം വിശദീകരണം. പാർട്ടിയിൽ കൂടിയാലോചിച്ചല്ല ഇക്കാര്യം പറഞ്ഞത്. തന്റെ വാക്കുകളെ പിണറായിയുടെ പ്രസ്താവനയ്ക്ക് നൽകിയ മറുപടിയായി കണ്ടാൽ മതി.

പക്ഷെ നികുതി ബഹിഷ്കരണം ഉൾപ്പടെയുള്ള സമരത്തിലേക്ക് പോകേണ്ടിവരും. കോൺഗ്രസ് പാർട്ടി കൂടിയാലോചിച്ച് ഇക്കാര്യം തീരുമാനിക്കും.
വൻ സമരപരിപടികൾ ഉണ്ടാകും. ജനത്തിനെ ബുദ്ധിമുട്ടിച്ചിട്ട് അവരെ തന്നെ വെല്ലുവിളിക്കുകയാണ് ഇടതുപക്ഷ സർക്കാരെന്നും അദ്ദേഹം വിമർശിച്ചു. അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുകയാണ് എന്നാണ് അദ്ദേഹം മുൻപ് പറഞ്ഞിരുന്നത്. നികുതി അടയ്ക്കാത്തതിനെതിരെ നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പിണറായി പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് സുധാകരൻ തിരുത്തിയത്.

Story Highlights: Minister AK Saseendrans reaction on Fuel tax

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here