മലപ്പുറത്ത് ഭർതൃവീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; ഭർത്താവ് അറസ്റ്റിൽ

മലപ്പുറത്ത് ഭർതൃവീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. തിരൂർ വെട്ടിച്ചിറ സ്വദേശിനി സഫാനയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. (suicide death lady malappuram)
2020ലാണ് യുവതിയുടെ കല്യാണം കഴിഞ്ഞത്. സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവും, ഭർതൃമാതാവും നിരന്തരം പീഡിപ്പിക്കാറുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിൻ്റെ ആരോപണം. നിരവധി തവണ സ്ത്രീധനത്തിന്റെ പേരിൽ വഴക്കുണ്ടാക്കി. മകൾ പലതവണ വീട്ടിൽ വന്നു നിന്നതായി കുടുംബം ആരോപിക്കുന്നു. തുടർന്ന് കഴിഞ്ഞ ദിവസം യുവതി ബന്ധുവിനോട് കുട്ടിയെ നന്നായി നോക്കണമെന്ന് ഫോണിൽ വിളിച്ച് പറഞ്ഞ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
Read Also: കോതമംഗലം താലൂക്ക് ഓഫീസിലെ കൂട്ട അവധി; തഹസിൽദാരോട് റിപ്പോർട്ട് തേടി എഡിഎം
ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ യുവതിയുടെ ഭർത്താവ് അർഷാദ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Story Highlights: suicide death lady malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here