Advertisement

ഡല്‍ഹി മദ്യനയ അഴിമതി: വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകനെ അറസ്റ്റ് ചെയ്ത് ഇ ഡി

February 11, 2023
Google News 3 minutes Read
YSR Congress MP's Son Arrested In Delhi Excise Policy Case

ഡല്‍ഹി മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകന്‍ അറസ്റ്റില്‍. മകുന്ദ ശ്രീനിവാസുലു റെഡ്ഡിയുടെ മകന്‍ രാഘവ് മകുന്ദയാണ് അറസ്റ്റിലായത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് രാഘവിന്റെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയിരിക്കുന്നത്. (YSR Congress MP’s Son Arrested In Delhi Excise Policy Case)

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇ ഡി നടത്തുന്ന ഒന്‍പതാമത്തെ അറസ്റ്റാണ് രാഘവിന്റേത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് രാഘവ് മകുന്ദ അനധികൃതമായി പണം കൈമാറിയെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. രാഘവ് മകുന്ദയുടെ കുടുംബത്തിന് ഡല്‍ഹിയില്‍ മദ്യ ഡിസ്റ്റിലറികളുണ്ട്. അഴിമതി ലക്ഷ്യം വച്ച് രാഘവ് മകുന്ദ അനധികൃത മാര്‍ഗത്തില്‍ പണം കൈമാറിയെന്നാണ് ഇ ഡി ആരോപിക്കുന്നത്.

പത്ത് വയസുകാരി മകളെ പരേഡുകളിലേക്ക് കിം ജോങ് ഉന്‍ ഒപ്പം കൂട്ടുന്നത് അധികാരം കൈമാറാനോ?; അഭ്യൂഹങ്ങള്‍ പരക്കുന്നുRead Also:

പഞ്ചാബിലെ മുന്‍ എസ്എഡി എംഎല്‍എ ദീപ് മല്‍ഹോത്രയുടെ മകന്‍ ഗൗതം മല്‍ഹോത്രയെയും ചാരിയറ്റ് പ്രൊഡക്ഷന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യ കമ്പനിയുടെ ഡയറക്ടര്‍ രാജേഷ് ജോഷിയെയും ഈ ആഴ്ച മദ്യനയ അഴിമതി കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് നിലവില്‍ രാഘവ് മകുന്ദയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Story Highlights: YSR Congress MP’s Son Arrested In Delhi Excise Policy Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here