സ്പിന്നർ മാത്യു കുൻഹ്‌മാനെ ഇന്ത്യക്കെതിരായ ടീമിൽ ഉൾപ്പെടുത്തി ഓസ്ട്രേലിയ

ലെഫ്റ്റ് ആം സ്പിന്നർ മാത്യു കുൻഹ്‌മാനെ ഇന്ത്യക്കെതിരായ ടീമിൽ ഉൾപ്പെടുത്തി ഓസ്ട്രേലിയ. കുഞ്ഞ് ജനിച്ചതിനെ തുടർന്ന് ലെഗ് സ്പിന്നർ മിച്ചൽ സ്വെപ്സൺ നാട്ടിലേക്ക് മടങ്ങിയതോടെയാണ് പകരക്കാരനായി കുൻഹ്‌മാനെ ടീമിൽ ഉൾപ്പെടുത്തിയത്. ഈ മാസം 17ന് ഡൽഹിയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ താരം കളിച്ചേക്കുമെന്നാണ് വിവരം. (Australia spinner Kuhnemann test)
Read Also: ഇന്ത്യൻ മണ്ണിൽ ഏറ്റവുമധികം അഞ്ച് വിക്കറ്റ് നേട്ടങ്ങൾ; കുംബ്ലെയ്ക്കൊപ്പമെത്തി അശ്വിൻ
ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കിയിരുന്നു. 223 റൺസിൻറെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ മൂന്നാംദിനം 91 റൺസിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ ആർ അശ്വിന്റെ 5 വിക്കറ്റ് പ്രകടനമാണ് ഓസീസ് നിരയെ തകർത്തത്. ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഇതോടെ ആദ്യ 8 വിക്കറ്റ് സ്വന്തമാക്കി. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകൾ വീതവും അക്‌സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ഓസീസ് നിരയിലെ ഏഴ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. 51 പന്തിൽ 25 റൺസെടുത്ത് പുറത്താവാതെ നിന്ന സ്റ്റീവ് സ്മിത്ത് മാത്രമാണ് ഓസീസ് നിരയിൽ മാന്യമായി ബാറ്റ് ചെയ്തത്.
നേരത്തെ ഏഴു വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ സ്‌കോർ ബോർഡിൽ 79 റൺസ് കൂട്ടിച്ചേർത്തു. മുഹമ്മദ് ഷമിയും അക്‌സർ പട്ടേലും ചേർന്നാണ് സ്‌കോർ 400-ൽ എത്തിച്ചത്. ജയത്തോടെ ഇന്ത്യ നാലുമൽസരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 1–0ന് മുന്നിലെത്തി.
Story Highlights: Australia spinner Kuhnemann test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here