ദുബായി എയര്‍ടാക്‌സികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

ദുബായില്‍ പുതിയ എയര്‍ ടാക്സി സ്റ്റേഷനുകളുടെ രൂപകല്പനയ്ക്ക് യുഎഇ വൈസ് പ്രസിഡന്റ് അംഗീകാരം നല്‍കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ എയര്‍ ടാക്സി സര്‍വീസ് ആരംഭിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ അറിയിച്ചു.dubai air taxi services starts from 2026
എയര്‍ ടാക്‌സി ആരംഭിക്കുന്നതോടെ വെര്‍ട്ടിപോര്‍ട്ടുകളുടെ പൂര്‍ണമായി വികസിപ്പിച്ച ശൃംഖലയുള്ള ലോകത്തിലെ ആദ്യ നഗരമായി മാറും ദുബായി. എയര്‍ ടാക്‌സികളില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയുണ്ടായിരിക്കും. പരമാവധി റേഞ്ച് 241 കിലോമീറ്റര്‍. ഒരു പൈലറ്റിനും നാല് യാത്രക്കാര്‍ക്കും ഇരിക്കാനുള്ള സംവിധാനമാണ് എയര്‍ ടാക്‌സിയിലുള്ളത്.
Read Also: തുര്‍ക്കി, സിറിയ ഭൂകമ്പം; സൗദി അറേബ്യയുടെ ജനകീയ ധനസമാഹരണം 25 കോടി റിയാല്‍ കവിഞ്ഞു
ദുബായി അന്താരാഷ്ട്ര വിമാനത്താവളം, ഡൗണ്‍ഡൗണ്‍ ദുബായി, പാം ജുമൈറ, ദുബായി മറീന എന്നീ നാല് പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നതാകും എയര്‍ ടാക്‌സി. റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സ്‌കൈപോര്‍ട്ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ജോബി ഏവിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് എയര്‍ ടാക്‌സികള്‍ രൂപകല്‍പന ചെയ്യുന്നതും വികസിപ്പിക്കുന്നതും. മലിനീകരണം ഒഴിവാക്കി സുഗമമായ എന്‍ ടു എന്‍ഡ് പാസഞ്ചര്‍ യാത്ര സംവിധാനം നല്‍കുന്നതാണ് എയര്‍ടാക്‌സികളെന്ന് അധികൃതര്‍ പറയുന്നു.
Story Highlights: dubai air taxi services starts from 2026
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here