Advertisement

കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വീണ് റിട്ട. നാവികസേന ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

February 12, 2023
Google News 3 minutes Read
Hitting head at the glass door old man died

ചാവക്കാട് മണത്തലയിൽ കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വയോധികൻ മരിച്ചു. മണത്തല സ്വദേശി ടി.വി. ഉസ്മാൻ (84 ) ആണ് മരിച്ചത്. ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു ഉസ്മാൻ. തിരക്കിനിടയിൽ കടയുടെ ചില്ല് വാതിൽ കണ്ടില്ല. നടക്കുന്നതിനിടെ ചില്ല് വാതിലിൽ തലയിടിച്ച് വീണ് തലയുടെ പിന്നിൽ ആഴത്തിൽ മുറിവേൽക്കുകയായിരുന്നു. ( Hitting head at the glass door old man died ).

Read Also: തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ തീപിടിത്തം, അച്ഛനും മകനും ഉൾപ്പെടെ 3 പേർ മരിച്ചു

അപകടം നടന്ന് അല്പസമയത്തിനകം തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. നാവികസേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് മരിച്ച ഉസ്മാൻ. ചില്ല് വാതിലിൽ തലയിടിച്ച് സ്റ്റെപ്പിൽ നിന്ന് താഴേയ്ക്ക് ഒരു കാറിന് സമീപത്തേക്കാണ് അദ്ദേഹം വീണത്.

തലയുടെ പിൻഭാ​ഗത്തുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. പല കടകളിലെയും ചില്ല് വാതിലുകൾ ആളുകളുടെ ശ്രദ്ധയിൽപ്പെടാത്ത അനുഭവങ്ങൾ മുൻപും നിരവധിയായി ഉണ്ടായിട്ടുണ്ട്. ചില്ല് വാതിലിൽ തലയിടിച്ച് വീണതോടെ ഉസ്മാൻ ബോധരഹിതനായിരുന്നു.

Story Highlights: Hitting head at the glass door old man died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here