‘ജനങ്ങൾ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യും; ഇടതു പക്ഷത്തിന്റ നേതൃത്വത്തിൽ മാത്രമേ മാറ്റം സാധ്യമാകൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്’ : ജിതേന്ദ്ര ചൗദരി

ത്രിപുരയിൽ സാഹചര്യം സിപിഐഎമ്മിന് അനുകൂലമാണെന്ന് ത്രിപുര സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗദരി ട്വന്റിഫോറിനോട്. ജനങ്ങൾ മാറ്റത്തിനു വേണ്ടി വോട്ട് ചെയ്യുമെന്നും ഇടതു പക്ഷത്തിന്റ നേതൃത്വത്തിൽ മാത്രമേ ത്രിപുരയിൽ മാറ്റം സാധ്യമാകൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും ജിതേന്ദ്ര ചൗദരി പറഞ്ഞു. മാർച്ച് രണ്ടിന് ശേഷം ത്രിപുരയിലെ മാറ്റം രാജ്യം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ( jitendra choudhary on tripura election )
‘കോൺഗ്രസുമായി ഇപ്പോൾ ഉള്ളത് സീറ്റ് നീക്കു പോക്ക് മാത്രമാണ്. കോൺഗ്രസിനെ മന്ത്രി സഭയിൽ ഉൾപ്പെടുത്തുമെന്ന യാതൊരു മുൻ ധാരണയും ഇല്ല. കുറഞ്ഞ സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇടത് പക്ഷം മത്സരിക്കുന്ന 47 സീറ്റുകളിൽ നിന്നുതന്നെ ഭരിക്കാൻ ഉള്ള ഭൂരിപക്ഷം ലഭിക്കും. പുറമെ നിന്ന് ഒരു പിന്തുണ ഇടതിന് ആവശ്യം വരും എന്ന് കരുതുന്നില്ല. തിപ്ര മോത ക്ക് ചില ഗോത്ര സീറ്റുകളിൽ മുൻതൂക്കം ഉണ്ട്. 20 ൽ 8-9 സീറ്റുകളിൽ മാത്രമാണ് മുൻതൂക്കം. അതു കൊണ്ട് മാത്രം എല്ലാം അവർക്ക് നിയന്ത്രിക്കാൻ ആകില്ല’ ജിതേന്ദ്ര ചൗദരി പറഞ്ഞു.
ബിജെപി നേതാക്കൾ വിമാന താവളങ്ങളിൽ ചട്ടം ലംഘിച്ച് അകത്ത് കടക്കുന്നുണ്ട്. വലിയ പെട്ടികളുമായാണ് ബിജെപി നേതാക്കൾ വന്നിറങ്ങുന്നത്. ബിജെപിയുടെ പണം വിതരണത്തിനെതിരെ പാർട്ടി പ്രവർത്തകർ ജാഗ്രത പുലർത്തുന്നുണ്ട്. നിരവധി ബിജെപി നേതാക്കൾ പണം വിതരണം ചെയ്യുന്നതിനിടെ പിടികൂടിയെന്നും ജിതേന്ദ്ര ചൗദരി ചൂണ്ടിക്കാട്ടി. ത്രിപുരയിൽ ബിജെപി സീറ്റുകൾ ഒറ്റ അക്കത്തിലേക്ക് ചുരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: jitendra choudhary on tripura election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here