ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് പോകുന്ന നിലമ്പൂർ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസിനാണ് തീ പിടിച്ചത്. രാവിലെ 11 മണിയോടെ തൃശ്ശൂര്‍ പുഴയ്ക്കൽ മുതുവറയിൽ വച്ചാണ് സംഭവം.
തീ ശ്രദ്ധയിൽ പെട്ട ഉടനെ ഡ്രൈവർ വണ്ടി നിർത്തി യാത്രക്കാരെ ഉടനടി പുറത്തിറക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത പെട്രോൾ പമ്പിലേയും, ബസ്സിലേയും ഫയർ എക്സ്റ്റിങ്ങ്യൂഷറുകള്‍ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.
തൃശൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ എഞ്ചിനികൾ എത്തുകയും, വാഹനത്തിന്റെ ബാറ്ററി ഊരി മാറ്റി വെള്ളം പമ്പ് ചെയ്ത് വാഹനം സുരക്ഷിതമാക്കുകയും ചെയ്തു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമം. 30 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
Story Highlights: KSRTC bus caught fire in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here