സ്ത്രീത്വത്തെ അപമാനിച്ചെന്ന ഉണ്ണി മുകുന്ദനെതിരായ ഹർജി; കേസ് മറ്റന്നാൾ കേൾക്കും

സ്ത്രീത്വത്തെ അപമാനിച്ചെന്ന ഉണ്ണി മുകുന്ദനെതിരായ ഹർജിയിൽ രേഖകൾ സമർപ്പിക്കാൻ അനുമതി തേടി അഡ്വ.സൈബി ജോസ്. തന്റെ ഭാഗം അവതരിപ്പിക്കാൻ സമയം അനുവദിക്കണമെന്ന് ഹർജിക്കാരി വ്യക്തമാക്കി. കേസ് മറ്റന്നാൾ കേൾക്കും. ( case against unni mukundan )
സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ ഉണ്ണി മുകുന്ദനെതിരെയെടുത്ത കേസ് 2021 ൽ ഒത്തുതീർപ്പായെന്നാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ ഒത്തുതീർപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്നാണ് പരാതിക്കാരി പറഞ്ഞത്. അതുകൊണ്ട് തന്നെ വിഷയത്തിൽ ഉണ്ണി മുകുന്ദനോടും അഭിഭാഷകനോടും വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
അഡ്വ.സൈബി ജോസ് പറഞ്ഞത് ഇത് സംബന്ധിച്ച രേഖകൾ തന്റെ കൈവശമുണ്ടെന്നും, അത് സമർപ്പിക്കാൻ സമയം നൽകണമെന്നുമാണ്. ഇതിന് കോടത് അനുവാദം നൽകി. തനിക്ക് കുറച്ചിധകം കാര്യങ്ങൾ കേസിൽ പറയാനുണ്ടെന്ന ആവശ്യം ഹർജിക്കാരിയും മുന്നോട്ടുവച്ചു. രണ്ടിലും വിശദമായ വാദം കേൾക്കാനാണ് കോടതി തീരുമാനം.
Story Highlights: case against unni mukundan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here