Advertisement

ദുബായ് മാരത്തോണിൽ എത്യോപ്യൻ ആധിപത്യം; സ്വന്തമാക്കിയത് പുരുഷ – വനിതാ വിഭാ​ഗങ്ങളിലെ ആദ്യ മൂന്നു സ്ഥാനങ്ങൾ

February 13, 2023
4 minutes Read
Ethiopia dominates in Dubai Marathon

ദുബായ് മാരത്തോണിൽ എത്യോപ്യൻ വിജയ​ഗാഥ. പുരുഷ – വനിതാ വിഭാ​ഗങ്ങളിൽ ആദ്യ മൂന്നു സമ്മാനങ്ങളും എത്യോപ്യൻ താരങ്ങളാണ് സ്വന്തമാക്കിയത്. കൊറോണയ്ക്ക് ശേഷമെത്തിയ മാരത്തോണിനെ ​ദുബായ് നെഞ്ചേറ്റി. മത്സരത്തിന്റെ ആദ്യ മൂന്നു സ്ഥാന്ങ്ങളിലും എത്യോപ്യൻ താരങ്ങൾ വിജയികളായി. ഇരു വിഭാ​ഗങ്ങളിലും ഒന്നാം സമ്മാനം നേടിയത് ഏറ്റവും അടുത്ത ബന്ധുക്കളും. വനിതാ വിഭാ​ഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയ താരത്തിന്റെ സഹോദരിയുടെ ഭർത്താവിനാണ് പുരുഷ വിഭാ​ഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. Ethiopia dominates in Dubai Marathon

42 കിലോമീറ്റർ മാരത്തോൺ 2 മണിക്കൂർ 5 മിനിറ്റ് 42 സെക്കൻഡ് കൊണ്ടാണ് പുരുഷ വിഭാഗത്തിൽ ടോല അഡേര ഫിനിഷ് ചെയ്തത്. എത്യോപയുടെ ഡേറേസ ​ഗെലേത്ത രണ്ടാം സ്ഥാനവും അലെമെയൂ മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാ​ഗത്തിൽ‍ ഒന്നാമതെത്തിയ ഡേര ഡിഡാ യെമി 2 മണിക്കൂർ 21 മിനിറ്റ് 11 സെക്കൻഡ് കൊണ്ടാണ് മാരത്തോൺ ഫിനിഷ് ചെയ്തത്. എത്യോപ്യൻ താരങ്ങളായ റുതി ആ​ഗാ, സിരണേഷ് ​ഡാ​ഗ് നേ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാർ.

Read Also: ലോക സർക്കാർ ഉച്ചകോടിക്ക് ഇന്ന് ദുബായിൽ തുടക്കം; പങ്കെടുക്കുക 250 രാജ്യങ്ങളിലെ പ്രതിനിധികൾ

മൂന്നുവിഭാ​ഗങ്ങളിലായായായിരുന്നു ദുബായ് മാരത്തോൺ നടന്നത്. നാൽപ്പത്തിരണ്ട് കിലോമീറ്റർ മാരത്തോൺ രാവിലെ ആറുമണിക്കും പത്ത് കിലോമീറ്റർ റോഡ് റെയ്സ് രാവിലെ 8 മണിക്കും നാലുകിലോമിറ്റർ ഫൺ റൺ 11 മണിക്കുമാണ് ആരംഭിച്ചത്. മാരത്തോണിന്റെ ഭാഗമായി ന​ഗരത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു.

Story Highlights: Ethiopia dominates in Dubai Marathon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top