യുവസംവിധായിക നയന സൂര്യന്റെ മരണം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ക്രൈംബ്രാഞ്ച്

യുവസംവിധായിക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് മെഡിക്കല്‍ ബോര്‍ഡ് ഉടന്‍ രൂപീകരിക്കും. ഫൊറന്‍സിക് റിപ്പോര്‍ട്ടുകളില്‍ വ്യക്തത വരുത്താനാണ് മെഡിക്കല്‍ ബോര്‍ഡ്. മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ ഉറപ്പിച്ചിരുന്നില്ല. നിലവില്‍ ക്രൈംബ്രാഞ്ച് സംഘം മൊഴി ശേഖരണം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്.medical board will form in nayana surya death case
പുരുഷന്മാരെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചു വരുത്തിയും സ്ത്രീകളെ നേരില്‍ ചെന്ന് കൊണ്ടുമാണ് ക്രൈംബ്രാഞ്ച് കേസില്‍ മൊഴി ശേഖരിച്ചത്. പുനരന്വേഷണത്തിന്റെ ഭാഗമായി രാസപരിശോധന ലബോറട്ടറിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ആദ്യ ഘട്ട വിവര ശേഖരണത്തിന്റെ ഭാഗമായി അന്വേഷണ സംഘം നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയ ആല്‍ത്തറയിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു.
2019 ഫെബ്രുവരി 24നാണ് യുവ സംവിധായക നയന സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റായിരുന്നു.
Read Also: പൊലീസിന്റെ ഭാഗത്തുനിന്നും വീണ്ടും വീഴ്ച?; മരണസമയത്ത് നയന സൂര്യന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കാണാതായി
കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്. ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞ് എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി അരങ്ങേറ്റം കുറിച്ചത്. നിരവധി പരസ്യ ചിത്രങ്ങളും സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ക്രോസ്സ് റോഡ് എന്ന ചിത്രത്തിന്റെ ഒരു ഭാഗവും സംവിധാനം ചെയ്തിട്ടുണ്ട്. ആലപ്പാട് സ്വദേശിയായ നയന ആലപ്പാട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകളുമായി രംഗത്ത് എത്തിയിരുന്നു.
Story Highlights: medical board will form in nayana surya death case