Advertisement

എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ആരോപണം തെറ്റ്; കെ എൻ ബാലഗോപാൽ

February 14, 2023
Google News 3 minutes Read
NK Balagopal NK Premachandran

എജി അംഗീകരിച്ച കണക്ക് കേരളം കൊടുക്കുന്നുണ്ട്. നിലവിൽ ഒരു ഗഡു മാത്രമേ കേരളത്തിന് ലഭിക്കാനുള്ളു. നേരത്തെ 5000 കോടിക്ക് അടുത്ത് കേരളത്തിന് ലഭിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. അഞ്ച് വർഷകാലത്തേക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള കാലാവധി നീട്ടണമെന്നാണ് കേരളത്തിന്റെ നിലവിലെ ആവശ്യം. കൊവിഡും മറ്റ് സാഹചര്യങ്ങളും കാരണം സമ്പദ്‌വ്യവസ്ഥ സജീവമായിട്ടില്ല. ജിഎസ്ടിക്ക് ശേഷം ഏകപക്ഷീയമായി മറ്റ് നികുതികൾ കുറച്ചതിന്റെ പ്രശ്‍നങ്ങളും കേരളത്തിനുണ്ട് എന്ന് ത്രിപുരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരള ധനമന്ത്രി ട്വൻറി ഫോറിനോട് പറഞ്ഞു. NK Balagopal says MP NK Premachandran allegation is false

Read Also: ‘മന്ത്രിയുടേത് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം’, കെ.എൻ ബാലഗോപാലിന് മറുപടിയുമായി എൻ.കെ പ്രേമചന്ദ്രൻ

കേരളം കണക്കുകൾ കൊടുക്കുന്നില്ല എന്ന ആരോപണം തെറ്റാണ്. കുടിശ്ശിക കുറച്ച് ലഭിക്കാനുണ്ട് എന്നത് സത്യമാണ്. എന്നാൽ, ബാക്കിയുള്ളത് ലഭിച്ചത് കണക്കുകൾ ഉള്ളതുകൊണ്ടാണ്. കേരളത്തിന്റെ യഥാർത്ഥ പ്രശ്നം അർഹമായ വിഹിത ലഭിക്കുന്നില്ല എന്നതാണ്. നേരത്തെ നഷ്ടപരിഹാരമായി വാൻ തുക ലഭിക്കാനുണ്ടായിരുന്നു. അത് പല ഗഡുക്കളായി കിട്ടി. ഇനി കിട്ടാൻ ബാക്കിയുള്ളത് ഏകദേശം 750 കോടിയാണ്. കഴിഞ്ഞ മാസം ജൂണോടുകൂടി നഷ്ടപരിഹാരം തരുന്നത് അവസാനിച്ചു. നിലവിൽ ഒന്നും കിട്ടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഈ കാലാവധി നീട്ടണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഡിവിസീവ് പൂളിൽ നിന്ന് സംസ്ഥാനത്തിന് അർഹമായതും ലഭിക്കേണ്ടതാണ്. അക്കൗണ്ട് ജനറൽ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ഫയൽ കൊടുക്കണത്തിന്റെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അക്കൗണ്ടിങ്‌മായി ബന്ധപ്പെട്ട് സംശയങ്ങൾ ഒന്നും തന്നെയില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.

പാർലമെന്റിലെ ചോദ്യത്തിന്റെ പേരിൽ കെ എൻ ബാലഗോപാൽ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് എൻകെ പ്രേമചന്ദ്രൻ ആരോപിച്ചിരുന്നു. ജിഎസ്ടിയിൽ കേരളത്തിന് എത്ര രൂപ നഷ്ടമുണ്ടെന്നും അതിന് കാരണമെന്തെന്നും എക്സ്പെൻഡീച്ചർ റിവ്യൂ റിപ്പോർട്ട് സഭയിൽ വയ്ക്കാത്തത് എന്തുകൊണ്ടാണെന്നും കെ.എൻ ബാലഗോപാലിനോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രേമചന്ദ്രൻ ചോദിച്ചിരുന്നു.

Story Highlights: NK Balagopal says MP NK Premachandran allegation is false

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here