Advertisement

നികുതി സമാഹരിക്കുന്നതിൽ കേരള സർക്കാർ പരാജയം; രമേശ് ചെന്നിത്തല

February 14, 2023
Google News 3 minutes Read
Ramesh Chennithala say Govt has failed to collect taxes

ഖജനാവിലേക്ക് ലഭിക്കേണ്ട നികുതി പിരിച്ചെടുക്കുന്നതിൽ കേരള സർക്കാർ പരാജയമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലവിലെ ധന പ്രതിസന്ധി സൃഷ്ട്ടിച്ചത് സർക്കാരിന്റെ കെടുകാര്യസ്ഥതയും ധനകാര്യ മാനേജ്മറന്റിലെ പാളിച്ചയുമാണ്. ജിഎസ്ടി മാത്രമല്ല ബാറുകൾ എണ്ണം കൂട്ടുമ്പോൾ നികുതി പിരിച്ചെടുക്കുന്നില്ല. ന്യായമായ നികുതികൾ പിരിക്കാതെ ജനങളുടെ മേൽ അമിത നികുതി അടിച്ചേൽപ്പിക്കുന്ന വികലമായ സമീപനമാണ് കേരളത്തിലെ ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. Ramesh Chennithala say Govt has failed to collect taxes

Read Also: എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ആരോപണം തെറ്റ്; കെ എൻ ബാലഗോപാൽ

ജിഎസ്ടിയുമായി പ്രേമചന്ദ്രൻ പറഞ്ഞതിൽ തെറ്റില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേമചന്ദ്രൻ ചോദ്യം ഉന്നയിച്ചത് കൊണ്ടാണ് വസ്തുതകൾ പുറത്തുവന്നത്. അതിനാൽ പ്രേമചന്ദ്രനെ തെറ്റുകാരനായി ചിത്രീകരിക്കുന്ന ധനകാര്യ മന്ത്രിയുടെ നടപടി അംഗീകരിക്കാൻ കഴിയില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാങ്ങൾക്ക് കൂടുതൽ ധനവിഹിതം നൽകേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണ്. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടത്‌ നൽകാത്ത കേന്ദ്ര നടപടിയോട് ഞങ്ങൾക്ക് യോജിപ്പില്ല. എന്നാൽ, കിട്ടണ്ടേ കാര്യങ്ങൾ നേടിയെടുക്കുവാൻ വേണ്ടി ചെയ്യണ്ട കാര്യങ്ങൾ ചെയ്യാതെ സംസ്ഥാന ഗവൺമെന്റ് അനാസ്ഥ കാണിക്കുന്നു എന്നുള്ളത് വളരെ പ്രസക്തമാണ്. സംസ്ഥാന സർക്കാർ രേഖകൾ സമർപ്പിക്കാൻ ബാധ്യസ്ഥരാണെന്ന് രമേശ് ചെന്നിതല ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: Ramesh Chennithala say Govt has failed to collect taxes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here