ഫിഫ ക്ലബ് ലോക കപ്പിൽ വെള്ളി നേട്ടം; അൽ-ഹിലാൽ ടീമിന് ഉജ്വല വരവേൽപ് നൽകി സൗദി

മൊറോക്കൻ തലസ്‌ഥാനമായ റബാത്തിൽ നടന്ന ഫിഫ ക്ലബ്ബ് ലോക കപ്പ് ഫൈനലിൽ വെള്ളി നേട്ടവുമായി തിരിച്ചെത്തിയ സൗദിയിലെ അൽ-ഹിലാൽ ടീമിന് റിയാദിൽ ഉജ്വല വരവേൽപ്. സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ കിങ് ഖാലിദ് വിമാനത്താവളത്തിൽ നേരിട്ടെത്തി അൽ-ഹിലാൽ സംഘത്തെ സ്വീകരിച്ചു.(saudi welcomes al hilal club)
ലോക ടൂർണമെൻറിെൻറ അവസാന മത്സരത്തിൽ പ്രവേശനം നേടുകയും സ്പാനിഷ് വമ്പന്മാരോട് പൊരുതി റണ്ണേഴ്‌സപ്പ് ആവുകയും ചെയ്ത ടീമിനെ മന്ത്രി അഭിനന്ദിക്കുകയും . ക്ലബിൻറ്റെ ഭരണ, സാങ്കേതിക വിഭാഗങ്ങളെയും കളിക്കാരെയും മന്ത്രി പ്രശംസിച്ചു.
ഈ നേട്ടത്തിലൂടെ ലോക ക്ലബുകൾക്കിടയിൽ ശ്രദ്ധേയ സ്ഥാനം നേടാൻ അൽ-ഹിലാലിനായെന്നും ഇത് രാജ്യത്തിൻറ്റെ നേട്ടമാണെന്നും ബിൻ തുർക്കി അൽ-ഫൈസൽ പറഞ്ഞു. കായികമേഖലക്ക്
രാഷ്ട്ര നേതൃത്വം നൽകുന്ന അഭൂതപൂർവമായ പിന്തുണയെയും സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ കിങ് ഖാലിദ് പ്രശംസിച്ചു .
Story Highlights: saudi welcomes al hilal club
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here