ചെറുവണ്ണൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ച കേസ്; സിപിഐഎം നേതാവ് അറസ്റ്റില്‍

കോഴിക്കോട് ചെറുവണ്ണൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ച കേസില്‍ സിപിഐഎം നേതാവ് അറസ്റ്റില്‍. സിപിഐഎം ചെറുവണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി സജിത്ത് ആണ് അറസ്റ്റിലായത്. സജിത്തിനെതിരെ പൊലീസ് ഗൂഢാലോചനാ കുറ്റം ചുമത്തി.vehicles were set on fire in Cheruvannur CPIM leader arrested
ചെറുവണ്ണൂര്‍ സ്വദേശി പാറക്കണ്ടി സുല്‍ത്താന്‍ നൂര്‍ എന്നയാളെ കേസില്‍ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് ആനന്ദകുമാര്‍ എന്നയാളുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും സ്‌കൂട്ടറുമാണ് തീവച്ചുനശിപ്പിച്ചത്. പെട്രോള്‍ കുപ്പിയുമായി എത്തിയ ആള്‍ വാഹനം തീയിടുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. സുല്‍ത്താന്‍ നൂര്‍ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢൂലോചനയുണ്ടെന്നാണ് ആനന്ദകുമാര്‍ പറയുന്നത്.
Story Highlights: vehicles were set on fire in Cheruvannur CPIM leader arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here