Advertisement

വര്‍ക്ക് പെര്‍മിറ്റ് ലംഘിച്ചു; ബഹ്‌റൈനില്‍ 35 അനധികൃത തൊഴിലാളികള്‍ അറസ്റ്റില്‍

February 14, 2023
Google News 2 minutes Read
Violation of work permit 35 illegal workers arrested in Bahrain

ബഹ്‌റൈനില്‍ വര്‍ക്ക് പെര്‍മിറ്റ് ലംഘിച്ചതിന് 35 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ സംയുക്ത പരിശോധന കാമ്പെയ്‌നിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. വര്‍ക്ക് പെര്‍മിറ്റ് ലംഘിച്ചതിന് 35 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച എട്ട് മാന്‍പവര്‍ ഏജന്‍സികളെ നിയമനടപടിക്ക് റഫര്‍ ചെയ്തതായും അതോറിറ്റി അറിയിച്ചു.

രാജ്യത്തെ തൊഴില്‍, താമസ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി പ്രത്യേമ ടീമുകള്‍ സജ്ജീകരിച്ച് തൊഴില്‍ വിപണി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രതിബദ്ധതയും എല്‍.എം.ആര്‍.എ അറിയിച്ചു.

Read Also: സൗദിയില്‍ ഉംറ വിസയിലെത്തുന്നവര്‍ക്ക് രാജ്യത്തെ ഏത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇറങ്ങാം; ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍

എല്ലാ സംരംഭങ്ങളും വ്യക്തികളും നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും എല്‍എംആര്‍എയില്‍ നിന്ന് ആവശ്യമായ ലൈസന്‍സുകള്‍ നേടേണ്ടതിന്റെ ആവശ്യകതയും അതോറിറ്റി വ്യക്തമാക്കി. ബഹ്റൈനില്‍ നിലനില്‍ക്കുന്ന താമസ, തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കുന്നതിനായി വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് പരിശോധനകള്‍ തുടരുമെന്നും എല്‍.എം.ആര്‍.എ അറിയിച്ചു.

Story Highlights: Violation of work permit 35 illegal workers arrested in Bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here