Advertisement

സൗദിയില്‍ ഉംറ വിസയിലെത്തുന്നവര്‍ക്ക് രാജ്യത്തെ ഏത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇറങ്ങാം; ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍

February 14, 2023
Google News 2 minutes Read
Umrah visa holders in Saudi can disembark at any international airport in the country

സൗദി അറേബ്യയില്‍ ഉംറ വിസയിലെത്തുന്നവര്‍ക്ക് രാജ്യത്തെ ഏത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇറങ്ങാന്‍ അനുമതി നല്‍കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. രാജ്യം വിടുന്നതിനും ഇഷ്ടമുളള അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കും.

നേരത്തെ ജിദ്ദ, ത്വാഇഫ്, മദീന എന്നിവിടങ്ങളിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മാത്രമാണ് ഉംറ വിസയിലുളളവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് അനുവദിച്ചത്. ദേശീയ വിമാന കമ്പനികള്‍ക്കും വിദേശ എയര്‍ലൈനുകള്‍ക്കും പുതിയ വ്യവസ്ഥ ബാധകമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലറില്‍ വ്യക്തമാക്കി.

Read Also: സൗദി കാത്തിരിക്കുന്നു; സന്തോഷ് ട്രോഫി കളിക്കാൻ കേരളം എത്തുമോ?

പുതിയ വ്യവസ്ഥ നിലവില്‍ വന്നതോടെ ഉംറ വിസയിലെത്തുന്നവര്‍ക്ക് രാജ്യത്തെ എല്ലാ പ്രവിശ്യകളിലും സഞ്ചിരിക്കാനും വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും അനുമതി ലഭിക്കും. സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉംറ വിസയില്‍ കൊണ്ടു വരുന്നത് ചെലവ് ഗണ്യമായി കുറക്കാന്‍ ഇടയാക്കും. അതേസമയം, ഉംറ വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് ഉംറ കമ്പനികളുടെ സേവനം ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ ബാധകമാണ്.

Story Highlights: Umrah visa holders in Saudi can disembark at any international airport in the country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here