അട്ടപ്പാടിയിൽ 51 ലിറ്റർ ചാരയവും, 1054 ലിറ്റർ വാഷും പിടികൂടി

അട്ടപ്പാടിയിൽ അഗളി എക്സൈസ് 51 ലിറ്റർ ചാരയവും, 1054 ലിറ്റർ വാഷും പിടികൂടി. പൊട്ടിക്കൽ, കക്കുപ്പടി എന്നീ ഊരുകളുടെ സമീപത്ത് നിന്നാണ് ചാരയവും, വാഷും പിടികൂടിയത്. ( attappady 51 litre spirit seized )
അഗളി എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ തിരച്ചിലിലാണ് 51 ലിറ്റർ ചാരയവും,1054 ലിറ്റർ വാഷും പിടികൂടിയത്.പൊട്ടിക്കൽ, കക്കുപ്പടി എന്നീ ഊരുകളുടെ സമീപത്ത് നിന്നാണ് ചാരയവും,വാഷും പിടികൂടിയത്.
ശിവരാത്രി ഉത്സവത്തിന് വിൽപ്പന നടത്താൻ തയ്യറാക്കിവെച്ച ചാരയമാണ് പിടികൂടിയത്.ആരാണ് വാറ്റുസംഘത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.പ്രതികൾക്ക് വേണ്ടിയുളള അന്വേഷണം എക്സൈസ് ഊർജിതമാക്കിയിട്ടുണ്ട്.നേരത്തേയും വിവിധ ഊരുകളുടെ സമീപത്ത് നിന്ന് വാഷും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Story Highlights: attappady 51 litre spirit seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here