Advertisement

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: ആകാശ് തില്ലങ്കേരിക്കെതിരെ കേസ്

February 15, 2023
Google News 2 minutes Read
case against aakash thillankeri

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ കേസ്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചുവെന്നായിരുന്നു വനിതാ നേതാവിന്റെ പരാതി. ഡിവൈഎഫ്‌ഐ കമ്മിറ്റിയില്‍ താന്‍ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും പരാതിക്കാരി പറയുന്നു. (case against aakash thillankeri)

ഇതിനിടെ ആകാശ് തില്ലങ്കേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. ഡിവൈഎഫ്‌ഐ നേതാക്കളേയും രക്തസാക്ഷി കുടുംബങ്ങളേയും ആകാശ് തില്ലങ്കേരി അധിക്ഷേപിക്കുകയാണെന്നാണ് വിമര്‍ശനം. സംഘടനയെ അധിക്ഷേപിക്കുന്ന സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളെ പ്രതിരോധിക്കുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

Read Also: ‘നാടിന്റെ സമാധാനം തകര്‍ക്കുന്ന പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തണം’; ആകാശ് തില്ലങ്കേരിക്കെതിരെ ഡിവൈഎഫ്‌ഐ

നാടിന്റെ സമാധാനം തകര്‍ക്കുന്ന പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തണമെന്നാണ് ഡിവൈഎഫ്‌ഐ പ്രസ്താവന. ആകാശ് തില്ലങ്കേരിക്കെതിരെ ഡിവൈഎഫ്‌ഐ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണെന്നാണ് വിവരം. ജന്മിവാഴിത്തത്തിനെതിരെ വീറുറ്റ പോരാട്ടം നയിച്ച് 11 പേര്‍ രക്തസാക്ഷിത്വം വരിച്ച നാടാണ് തില്ലങ്കേരി. ആ നാടിന്റെ ചരിത്രവും പേരും തങ്ങളുടെ സ്ഥാപിത താത്പര്യത്തിനായി ഉപയോഗിച്ച് ജീവിക്കുന്ന ചില ഇത്തിള്‍ക്കണ്ണികള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്നും ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താനയിലൂടെ ആഞ്ഞടിച്ചു.

ക്വട്ടേഷന്‍ ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് പ്രതിഫലമെന്നായിരുന്നു ഫേസ്ബുക്ക് കമന്റിലൂടെ ആകാശ് തില്ലങ്കേരിയുടെ ആരോപണം. പല കാര്യങ്ങളിലും തന്നെ കുഴിയില്‍ ചാടിച്ചത് ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചിരുന്നു.

Story Highlights: case against aakash thillankeri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here