Advertisement

എം.ശിവശങ്കറിന്റെ അറസ്റ്റ്; ഇ.ഡി ചോദ്യം ചെയ്യല്‍ ഇന്നും തുടരും

February 16, 2023
Google News 2 minutes Read
ED will continue to interrogate m sivasankar

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലായിരുന്നു ഇ.ഡിയുടെ പരാതി. അതേ സമയം ഇഡി പറയുന്നത് പോലെ മൊഴി നല്‍കാന്‍ താന്‍ ഒരുക്കമല്ല എന്നാവര്‍ത്തിക്കുകയാണ് എം ശിവശങ്കര്‍. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് തനിക്ക് കോഴയൊന്നും ലഭിച്ചിട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. എന്തായാലും മറ്റ് പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകും. ED will continue to interrogate m sivasankar

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സപ്പ് ചാറ്റുകള്‍ പ്രധാന തെളിവെന്ന് ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണുകളും കോഴയ്ക്ക് തെളിവാണ്. അന്വേഷണത്തോട് ശിവശങ്കര്‍ സ്വീകരിച്ചത് പൂര്‍ണ്ണ നിസ്സഹകരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കര്‍ ഏഴാം പ്രതി; ഒന്നാം പ്രതി സന്തോഷ് ഈപ്പന്‍

ശിവശങ്കറെ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 5 ദിവസത്തെ കസ്റ്റഡിയാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സി ബി ഐ കോടതി അനുവദിച്ചത്. തന്നെ ചോദ്യം ചെയ്ത് പീഡിപ്പിക്കുകയാണെന്ന് ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. ആവശ്യത്തിന് വൈദ്യസഹായം അനുവദിക്കണമെന്ന് ഇ ഡിക്ക് കോടതി നിര്‍ദേശം നല്‍കി.

Story Highlights: ED will continue to interrogate m sivasankar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here