പറ്റിയത് സാങ്കേതിക പിഴവ്; ഇന്ത്യ റാങ്കിംഗിൽ ഒന്നാമതെത്തിയതിൽ മാപ്പപേക്ഷിച്ച് ഐസിസി; മാപ്പപേക്ഷയിലും പിഴവ്!

ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ ടീം ഒന്നാമതെത്തിയതായി കാണിച്ചത് സാങ്കേതിക പിഴവെന്ന് ഐസിസി. പിഴവിൽ മാപ്പപേക്ഷിക്കുന്നു എന്നും ഐസിസി പറഞ്ഞു. ഇന്നലെയാണ് കുറച്ചു നേരത്തേക്ക് ഇന്ത്യ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിയതായി ഐസിസി വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, മാപ്പപേക്ഷയിൽ വീണ്ടും ഐസിസി പിഴവുവരുത്തി. നാളെ, അതായത് ഫെബ്രുവരി 17ന് ആരംഭിക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് മത്സരം ജനുവരി 17ന് ആരംഭിക്കുന്നു എന്നാണ് നിലവിൽ ഐസിസി വെബ്സൈറ്റിലുള്ളത്. (icc ranking apology india)
“ഉണ്ടായ അസൗകര്യത്തിൽ മാപ്പ് പറയുന്നു. വെസ്റ്റ് ഇൻഡീസും സിംബാബ്‌വെയും തമ്മിൽ നടന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അപ്ഡേറ്റ് ചെയ്ത റാങ്കിംഗിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ജനുവരി (ഫെബ്രുവരി) 17ന് 126 റേറ്റിംഗ് പോയിൻ്റുമായി ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യക്കെതിരെ ഡൽഹിയിൽ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിറങ്ങുക. ഇന്ത്യക്ക് 115 റേറ്റിംഗ് പോയിൻ്റാണ് ഉള്ളത്.”- ഐസിസി വെബ്സൈറ്റിൽ പറയുന്നു.
Read Also: ഐസിസിയുടെ ജനുവരിയിലെ മികച്ച പുരുഷ താരമായി ശുഭ്മാൻ ഗിൽ
115 പോയിൻ്റുമായി ഇന്ത്യ ഒന്നാമതെത്തി എന്നായിരുന്നു വെബ്സൈറ്റ് അബദ്ധത്തിൽ അപ്ഡേറ്റ് ചെയ്തത്. രണ്ടാമതുള്ള ഓസീസിന് 111 പോയിന്റും മൂന്നാമതുള്ള ഇംഗ്ലണ്ടിന് 106 പോയിന്റുമാണ് ഉണ്ടായിരുന്നത്.
ഏകദിനത്തിൽ 267 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ട് (266), പാക്കിസ്താൻ (258), ദക്ഷിണാഫ്രിക്ക (256), ന്യൂസിലൻഡ് (252) എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്. ട്വന്റി 20-യിൽ 114 പോയിന്റുമായാണ് ഇന്ത്യ പട്ടികയുടെ തലപ്പത്തെത്തിയത്. രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയയാണ്. ന്യൂസിലൻഡ്, ഇംഗ്ലണ്ട്, പാക്കിസ്താൻ എന്നീ ടീമുകളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.
Story Highlights: icc ranking apology india australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here