Advertisement

ടിപ്പുവിന്റെ അനുയായികളെ കൊല്ലുകയോ നാടുകടത്തുകയോ വേണം; കര്‍ണാടക ബിജെപി അധ്യക്ഷന്‍

February 16, 2023
Google News 2 minutes Read

ടിപ്പു സുല്‍ത്താന്റെ കടുത്ത അനുയായികളെ കൊലപ്പെടുത്തണമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. ടിപ്പു സുൽത്താൻ അനുകൂലികളെ നാടുകടത്തുകയോ കൊല്ലുകയോ വേണമെന്ന് നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു.(karnataka bjp leader against tipu sultan)

കൊപ്പാല്‍ ജില്ലയിലെ യേലബുര്‍ഗയില്‍ ബിജെപി പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു നളിന്‍ കുമാര്‍ കട്ടീലിന്റെ വര്‍ഗീയവും പ്രകോപനപരവുമായ പരാമര്‍ശം.

കർണാടകയ്ക്ക് ആവശ്യം ടിപ്പു സുൽത്താനെ പിന്തുടരുന്നവരെ അല്ല, ഹനുമാനെ ആരാധിക്കുന്നവരെയാണന്നും ബി.ജെ.പി നേതാവ് കൂട്ടിച്ചേർത്തു. അവർ ഈ മണ്ണില്‍ ജീവിക്കാന്‍ യോഗ്യരല്ല. ഇത് ഹനുമാന്‍ ഭക്തരുടെ നാടാണ്.

Read Also: കൃത്രിമം നടന്നെന്ന് ആരോപണം; പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതി കസ്റ്റഡിയിലുള്ള വോട്ട് പെട്ടികൾ ഇന്ന് പരിശോധിക്കും

ടിപ്പുവിന്റെ പിൻഗാമികളെ കാട്ടിലേക്ക് നാടുകടത്തണമെന്നും നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാർ രണ്ട് തൊട്ടടുത്ത വർഷങ്ങളിൽ അദ്ദേഹത്തിൻറെ ജന്മദിനം ആഘോഷിച്ചിരുന്നു. ആ സമയത്ത് ടിപ്പുവിനെ സ്വാതന്ത്ര്യ സമര പോരാളിയായി ചിത്രീകരിച്ചത് വലിയ വിവാദമായിരുന്നു.

ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ടിപ്പുവും സവര്‍ക്കറും തമ്മിലുള്ള ഏറ്റമുട്ടലായിരിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് നളിന്‍കുമാര്‍ കട്ടീല്‍ പ്രസംഗിച്ചിരുന്നു.

Story Highlights: karnataka bjp leader against tipu sultan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here