കിച്ച സുദീപ് രാഷ്ട്രീയത്തിലേക്കോ ? പ്രചാരണങ്ങളോട് പ്രതികരിച്ച് താരം

തെന്നിന്ത്യൻ താരം കിച്ചാ സുദീപിന്റെ രാഷ്ട്രീയ പ്രവേശനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച. താരം രാഷ്ട്രീയത്തിലേക്ക് കടന്ന് വരുമെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങൾ നടക്കുകയാണ്. വിവിധ വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുകയും, അത് തുറന്ന് പറയാൻ മടി കാണിക്കാതിരിക്കുകയും ചെയ്യുന്ന കിച്ചയെ നിരവധി രാഷ്ട്രീയ പാർട്ടികൾ പാർട്ടിയിലേക്ക് ക്ഷണിച്ചതായും റിപ്പോർട്ടുണ്ട്. ( kiccha sudeep political entry )
എന്നാൽ അടുത്തിയെ ഒരു പ്രാദേശിക വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ അഭ്യൂഹങ്ങളെല്ലാം തള്ളുകയാണ് കിച്ച സുദീപ്. തനിക്ക് രാഷ്ട്രീയത്തിൽ നിരവധി സുഹൃത്തുക്കളുണ്ടെന്നും എന്നാൽ നിലവിൽ രാഷ്ട്രീയത്തിലേക്കില്ലെന്നും കിച്ച വ്യക്തമാക്കി.
ആർ ചന്ദ്രു സംവിധാനം ചെയ്ത കബ്‌സയാണ് കിച്ചയുടെ അടുത്തതായി റിലീസിന് തയാറെടുക്കുന്ന ചിത്രം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപുള്ള കാലത്തെ കഥ പറയുന്ന ചിത്രം മാർച്ച് 17, 2023 ന് പുറത്തിറങ്ങും.
Story Highlights: kiccha sudeep political entry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here