പ്രകോപിതരായ ആരാധകര്‍ക്ക് ഉറപ്പ് നൽകി നിർമ്മാതാവ്; കിച്ച സുദീപ് ചിത്രം നാളെ പുലര്‍ച്ചെ ആറിന് റിലീസ് ചെയ്യും

നടൻ കിച്ച സുദീപിൻറെ ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ് ‘കൊട്ടിഗൊബ്ബ 3’. കാത്തിരിപ്പിനൊടുവിൽ ഇന്ന് റിലീസ് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം കാണാന്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ പുലര്‍ച്ചെ മുതല്‍ ആരാധകരുടെ നീണ്ട നിരയായിരുന്നു. എന്നാൽ ചില പ്രശ്നനങ്ങൾ കാരണം ചിത്രം ഇന്ന് റിലീസ് ചെയ്യപ്പെട്ടില്ല. ഇതിനെത്തുടര്‍ന്ന് കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ആരാധകർ അക്രമാസക്തരായിരുന്നു. പിന്നാലെ കിച്ച സുദീപും അഭ്യര്‍ഥനകളുമായി രംഗത്തെത്തി.
‘കൊട്ടിഗൊബ്ബ 3’ ഇന്ന് റിലീസ് ചെയ്യാത്തതിൽ താന്‍ വ്യക്തിപരമായി ക്ഷമ ചോദിക്കുന്നുവെന്നും എന്നാല്‍ സിനിമ കാണാൻ കഴിയാതിരുന്നതിന്റെ രോഷം തിയറ്ററുകളില്‍ തീര്‍ക്കരുതെന്നും ആരാധകരോട് സുദീപ് അഭ്യര്‍ഥിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തന്‍റെ ശ്രദ്ധയുണ്ടാവുമെന്നും സുദീപ് ട്വീറ്റ് ചെയ്‍തു. തിയറ്ററുകള്‍ക്കു നേരെ ആരാധകര്‍ കല്ലെറിയുകയും അക്രമം നടത്തിയെന്നുമുള്ള വാര്‍ത്തകൾ വന്നതിനു പിന്നാലെയായിരുന്നു കിച്ച സുദീപിൻറെ പ്രതികരണം.
Thank you all friends for ua support and love.
— Kichcha Sudeepa (@KicchaSudeep) October 14, 2021
?❤ pic.twitter.com/Ri7Vhpwl3Q
We stand with you Soorappa babu sir.
— Adheera?️ (@AdheeraSukka) October 14, 2021
What goes around comes around.
They will face the consequences in the future don't worry. pic.twitter.com/CSErvI7DRN
Kannada Movie fans resort to violence in #Vijayapura #Karnataka for not getting ticket of film star Kichha Sudeep’s film *Kotigobba*. Fans resorted to stone pelting and they even broke the front gate of the theatre. Incident happened at Dreamland Theatre. pic.twitter.com/r36Ha9ttQ8
— Imran Khan (@KeypadGuerilla) October 14, 2021
അതേസമയം ചില ഗൂഢാലോചനകള്‍ കാരണമാണ് ചിത്രത്തിന്‍റെ റിലീസ് ഒരു ദിവസം മുടങ്ങിയത് എന്നായിരുന്നു നിര്‍മ്മാതാവ് ശൂരപ്പ ബാബുവിന്‍റെ പ്രതികരണം. ഈ സമയത്ത് കിച്ച സുദീപ് ആരാധകര്‍ ചിത്രത്തിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും നിര്‍മ്മാതാവ് അഭ്യര്‍ഥിച്ചു. കൂടാതെ ചിത്രം നാളെ രാവിലെ ആറ് മണി മുതല്‍ പ്രദര്‍ശനം ആരംഭിക്കുമെന്ന് വിഡിയോ സന്ദേശത്തിലൂടെ നിര്‍മ്മാതാവ് ഉറപ്പ് നൽകി.
Story Highlights : kiccha sudeep film kotigobba 3