കോന്നി താലൂക്കിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധി; നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ | 24 Impact

കോന്നി താലൂക്കിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധിയിൽ നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ. ജീവനക്കാർ കൂട്ട അവധിയെടുത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതായും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ രാത്രിയാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. ( konni taluk office tour collector orders action )
കോന്നി താലൂക്ക് ഓഫീസിൽ നിന്ന് ജീവനക്കാർ ലീവെടുത്തും എടുക്കാതെയും മൂന്നാറിന് വിനോദയാത്ര പോയ വാർത്ത ട്വന്റിഫോറാണ് ആദ്യം പുറത്തുവിട്ടത്. കോന്നി താലൂക്ക് ഓഫീസിൽ ആകെയുള്ള 61 ജീവനക്കാരിൽ മുപ്പതിലേറെ പോരും അവധിയെടുത്ത് വിനോദയാത്ര പോയിരുന്നു. പൊതുജനത്തെ വെല്ലുവിളിച്ചുകൊണ്ട് ഓഫീസ് പൂട്ടിയിട്ടാണ് കോന്നി താലൂക്ക് ഓഫീസിൽനിന്ന് 20 ജീവനക്കാർ അവധിയെടുത്തും 19 പേർ അവധി എടുക്കാതെയും മൂന്നാറിന് വിനോദയാത്ര പോയത്. ജീവനക്കാരെ നിയന്ത്രിക്കേണ്ട കോന്നി തഹസിൽദാരും ജീവനക്കാരുടെ കള്ളത്തരത്തിന് കൂട്ടുനിന്നു.
ഇതോടെയാണ് ജനകീയ പ്രതിഷേധം ശക്തമായത്. വിഷയത്തിൽ ഇടപെട്ട എംഎൽഎ ജീവനക്കാർ തന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അവഹേളിച്ചത് പ്രതിഷേധം വീണ്ടും ശക്തമാകാൻ ഇടയാക്കി. ഓഫീസിൽ നിന്നും ജീവനക്കാരുടെ കൂട്ട മുങ്ങൽട്വന്റിഫോർ വാർത്തയാക്കിയതിന് പിന്നാലെ റവന്യൂ മന്ത്രി വിഷയത്തിൽ ഇടപെട്ടിരുന്നു.
Story Highlights: konni taluk office tour collector orders action
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here