പങ്കുവയ്ക്കലാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന പാഠം; റഫീഖ് അഹമ്മദ്

പങ്കുവയ്ക്കലാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന പാഠമെന്ന് കവി റഫീഖ് അഹമ്മദ്. സന്തോഷമുള്ള ജിവിതമാണുണ്ടാകേണ്ടതെന്നും ദുഃഖത്തെയും കണ്ണീരിനെയും മറികടന്ന് ജീവിതത്തിന്റെ മഹനീയമായ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയണമെന്നും റഫീക്ക് അഹമ്മദ് പറഞ്ഞു. ദുബൈ ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് സംസാരിയ്ക്കുമ്പോഴായിരുന്നു പ്രതികരണം. എന്നാല്‍ ഇത്തരത്തില്‍ സന്തോഷവും സമാധാനവുമില്ലാത്ത നിരവധി സ്ഥലങ്ങളും വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളും ലോകത്തുണ്ടുണ്ടെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.Sharing is basic lesson of education Rafeeq Ahammed at dubai
മറ്റുള്ളവരുടെ ഇല്ലായ്മയിലുള്ള സന്തോഷം ശ്വാശതമല്ല. നമ്മുക്കുള്ളത് മറ്റുള്ളവര്‍ക്ക് പങ്ക് വയ്ക്കുന്നതിലാണ് സന്തോഷം കണ്ടെത്തേണ്ടത്. ഇതാണ് വിദ്യാഭ്യാസത്തിലൂടെ നേടേണ്ട അടിസ്ഥാന പാഠമെന്നും അദേഹം പറഞ്ഞു. കുട്ടികള്‍ പ്രകൃതിയിറങ്ങി ചെല്ലുകയും മണ്ണിനെയും മഴയേയും അറിയും ചെയ്യേണ്ടത്. മനുഷ്യന്റെ സൃഷ്ടിയായ വലിയ കെട്ടിടങ്ങളെക്കാള്‍ മഹത്വം പ്രകൃതിയിലുണ്ട്. പ്രകൃതിയെ സ്‌നേഹിയ്ക്കാന്‍ പഠിയ്ക്കുകയാണ് ഏറ്റവും വലിയ പാഠമെന്നും അദേഹം കൂട്ടി ചേര്‍ത്തു.
Read Also: ലോക സർക്കാർ ഉച്ചകോടിക്ക് ദുബായിൽ സമാപനം
മലയാള വിഭാഗം അധ്യാപകന്‍ ജിജോ തോമസ് മാത്യു റഫീഖ് അഹമ്മദിനെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. സ്‌കൂള്‍ ചെയര്‍മാന്‍ ഹാജി ജമാലുദ്ദിന്‍ എഴുതിയ സംസം എന്ന കവിതാ സമാഹരം റഫീക്ക് അഹമ്മദ് പ്രകാശനം ചെയ്തു. ചടങ്ങില്‍ യു.എ.യില്‍ നടന്ന പൊയറ്റിക്ക് ഹാര്‍ട്ട് പുരസ്‌ക്കാരത്തിന് അര്‍ഹനായ അഹമ്മദ് ഹബീബിനെ ആദരിച്ചു. റഫീക്ക് അഹമ്മദിന്റെ കവിതയിലെ വരികള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥിനിയായ സനിഹ ഷിംനാസ് നിര്‍മ്മിച്ച ടൈപ്പോഗ്രാഫിക്ക് ചിത്രം കവിയ്ക്ക് കൈമാറി. സ്‌കൂള്‍ ഡയറക്ടര്‍ ഡോ. സലിം ജമാലുദ്ദിന്‍ ഉപഹാര സമര്‍പ്പണം നടത്തി. അധ്യാപകനായ മുഹമ്മദ് ഇബ്രാഹിം, മുഫീദ, യുസുഫ് കാരക്കാട് എന്നിവര്‍ കാവ്യാവതരണം നടത്തി. പ്രിന്‍സിപ്പള്‍ ഡോ. ഷറഫുദ്ദീന്‍ താനിക്കാട്ട് സ്വാഗതവും സിന്ധുമനോഹരന്‍ നന്ദിയും പറഞ്ഞു.
Story Highlights: Sharing is basic lesson of education Rafeeq Ahammed at dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here