ഇന്‍കാസ് അല്‍ ഐന്‍ ക്രിസ്മസ്, ന്യൂ ഇയര്‍, റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

യുഎഇയില്‍ ഇന്‍കാസിന്റെ നേതൃത്വത്തില്‍ ക്രിസ്മസ്, ന്യൂ ഇയര്‍, റിപ്പബ്ലിക്ക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ വേദിയില്‍ സാമൂഹിക സാംസ്‌കാരിക, വൈദ്യശാത്ര രംഗത്തെ നിരവധി വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. രാത്രി എട്ടുമണിയോട് കൂടി തുടങ്ങിയ സാംസ്‌കാരിക ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് വൈ.എ റഹിം ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ടി.എ രവീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.uae incas al ain xmas, new year, republic celebrations
ഇന്‍കാസ് ആക്ടിങ് പ്രസിഡന്റ് സലിം വെഞ്ഞാറമൂട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സന്തോഷ് പയ്യന്നൂര്‍ സ്വാഗതം പറഞ്ഞു . റവ. ഫാദര്‍ ഡോ.പി ജെ തോമസ്, റവ. ഫാദര്‍ ജോണ്‍സന്‍ ഐപ്പ് എന്നിവര്‍ സ്‌നേഹ സന്ദേശം നല്‍കി പ്രസംഗിച്ചു. മുബാറക് മുസ്തഫ, മണികണ്ഠന്‍ പി.പി, സാദിഖ് ഇബ്രാഹിം, ജിമ്മി, ഡോ.ഷാഹുല്‍ഹമീദ്, റസിയ ഇഫ്തിക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.
Read Also: റമദാൻ ഫെസ്റ്റിവലിനൊരുങ്ങി എക്‌സ്‌പോ സിറ്റി ദുബായ്
2023 ല്‍ ഇന്‍കാസ് അല്‍ ഐന്‍ തിരെഞ്ഞെടുത്ത സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ് ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് മുബാറക് മുസ്തഫ, സേവന പ്രവര്‍ത്തകരായ അബ്ദുല്‍ സമദ് കാപ്പില്‍ , അബൂബക്കര്‍ വേരൂര്‍ , അനിമോന്‍ രവീന്ദ്രന്‍ എന്നിവര്‍ എന്‍എംസി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ മുരളീധരനില്‍ നിന്നും ഏറ്റുവാങ്ങി. കൊവിഡ് കാലത്തെ മുന്നണി പോരാളികള്‍ ആയ ഇന്‍കാസ് കുടുംബത്തിലെ ആരോഗ്യ പ്രവര്‍ത്തകരെയും, കൊവിഡ് കാലത്തു ഐഎസ്‌സി ഹെല്‍പ് ഡെസ്‌കില്‍ പ്രവര്‍ത്തിച്ച ഇന്‍കാസ് പ്രവര്‍ത്തകരെയും ചടങ്ങില്‍ സ്റ്റേറ്റ് കമ്മിറ്റി ആദരിക്കുകയും മെമന്റോ കൈമാറുകയും ചെയ്തു. സിസ്റ്റര്‍ ബിജിലി അനീഷ് കോവിഡ് കാല അനുഭവങ്ങള്‍ സംസാരിച്ചു. ഇന്‍കാസ് എന്റര്‍ടൈന്‍മെന്റ് വിങ് ഒരുക്കിയ ക്രിസ്മസ്, ന്യൂയര്‍, റിപ്പബ്ലിക്ക് കലാവിരുന്ന് വേദിയില്‍ അരങ്ങേറി. കണ്‍വീനര്‍ പ്രദീപ് മോനി, ഷൈജു പത്തനംതിട്ട, റെജി കൊട്ടാരക്കര, കിഫ ഇബ്രാഹിം , ബെന്നി വര്‍ഗീസ്, സെയ്ഫുദ്ദിന്‍ വയനാട്, ഫൈസല്‍ ധമാന്‍, മുസ്തഫ വട്ടപറമ്പില്‍, ഷമ്മാസ് കണ്ണൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സ്റ്റേറ്റ് കമ്മിറ്റി ട്രെഷറര്‍ അലിമോന്‍ വി ടി നന്ദി രേഖപ്പെടുത്തി
Story Highlights: uae incas al ain xmas, new year, republic celebrations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here