റമദാൻ ഫെസ്റ്റിവലിനൊരുങ്ങി എക്‌സ്‌പോ സിറ്റി ദുബായ്

റമദാൻ ഫെസ്റ്റിവലിനൊരുങ്ങി എക്‌സ്‌പോ സിറ്റി ദുബായ്. ഹായ് റമദാൻ എന്നപേരിലാണ് റമദാൻ ഫെസ്റ്റിവലിന് എക്‌സ്‌പോ സിററി വേദിയാവുക. ഫെസ്റ്റിവൽ 50 ദിവസത്തിലേറെ നീണ്ടുനിൽക്കും. ( dubai expo city ramadan festival )
റമദാൻ മാസത്തിൽ ലോകത്തെ സ്വാഗതം ചെയ്യുകയാണ് എക്‌സ്‌പോ സിററി ദുബായ്. ഹായ് റമദാൻ എന്ന പേരിലുളള ഫെസ്റ്റിവൽ മാർച്ച് മാസം മൂന്ന് മുതൽ ഏപ്രിൽ 25 വരെയാണ് അരങ്ങേറുക . അയൽപ്പക്കമെന്നും സ്വാഗതമെന്നും അർഥമുളള അറബിക് വാക്കാണ് ഹായ്.
നൈറ്റ് മാർക്കററുകളും അൽവാസൽ ഡോമിൽ പ്രത്യേക ഷോയും കുട്ടികൾക്ക് കായികവിനോദങ്ങൾക്കുളളഅവസരവും എക്‌സ്‌പോ സിറ്റിയിലുണ്ടായിരിക്കും. പെർഫ്യൂമുകൾക്കും വസ്ത്രങ്ങൾളുംമുൾപ്പെടെ നൈറ്റ്മാർക്കററിൽ സജ്ജീകരിക്കും . ഹായ് റമദാൻ ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Story Highlights: dubai expo city ramadan festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here