Advertisement

യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം

February 17, 2023
Google News 1 minute Read

കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിന് നേരെയാണ് ആക്രമണം ഉണ്ടായത്. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ആക്രമണത്തിൽ പരുക്കേറ്റ മാർട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിയോട്ട് സംഘടിപ്പിച്ച കൃപേഷ്-ശരത് ലാൽ സ്മൃതിയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

Story Highlights: Attack on Youth Congress leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here