Advertisement

ഒസ്മാനാബാദ് ഇനിമുതൽ ധാരാശിവ്; അനുമതി നൽകി കേന്ദ്രസർക്കാർ

February 17, 2023
Google News 2 minutes Read

മഹാരാഷ്ട്രയിലെ ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നാക്കി മാറ്റുന്നതിന് അനുമതി നൽകിയതായി കേന്ദ്ര സർക്കാർ ബുധനാഴ്ച ബോംബെ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ഔറംഗബാദിന്റെ പേര് ഛത്രപതി സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള അനുമതി നടപടികൾ പുരോഗമിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ, പി ടി ഐ തുടങ്ങിയ ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.(centre cleared renaming of osmanabad to dharashiv)

ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ് വി ഗംഗാപൂർവാല, ജസ്റ്റിസ് സന്ദീപ് മാർനെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ മാസം ഈ രണ്ട് നഗരങ്ങളുടെയും പേരുകൾ മാറ്റുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര സർക്കാരിൽ നിന്ന് എന്തെങ്കിലും നിർദ്ദേശം ലഭിച്ചിട്ടുണ്ടോയെന്നും അതെ എങ്കിൽ നിർദ്ദേശം അംഗീകരിച്ചോ എന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Read Also: കൃത്രിമം നടന്നെന്ന് ആരോപണം; പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതി കസ്റ്റഡിയിലുള്ള വോട്ട് പെട്ടികൾ ഇന്ന് പരിശോധിക്കും

ഒസ്മാനാബാദിന്റെ പേര് മാറ്റാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതായി അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് പറഞ്ഞു. ഇതുസംബന്ധിച്ച കേന്ദ്രത്തിന്റെ കത്ത് കഴിഞ്ഞ ചൊവ്വാഴ്ച ലഭിച്ചതായി സംസ്ഥാന സർക്കാർ പ്ലീഡർ അറിയിച്ചു.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ വർഷമാണ് ഔറംഗാബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങളുടെ പേരുകൾ പേരുകൾ മാറ്റാനുള്ള തീരുമാനം കൈകൊണ്ടത്. മഹാരാഷ്‌ട്രയിലെ ബാലഘട്ട് പർവതനിരകളിൽ നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന 7 ഗുഹകളുടെ ശൃംഖലയാണ് ധാരാശിവ് ഗുഹകൾ.

Story Highlights: centre cleared renaming of osmanabad to dharashiv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here