Advertisement

ആകാശ് തില്ലങ്കേരിക്കെതിരായ കേസിൽ പൊലീസ് നടപടി എടുക്കും : എം.വി ഗോവിന്ദൻ

February 17, 2023
Google News 2 minutes Read
mv govindan on akash thillankery case

ആകാശ് തില്ലങ്കേരിക്കെതിരായ കേസിൽ പൊലീസ് നടപടി എടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൂടുതൽ പ്രതികരിക്കാനില്ലെന്നും, അതിന്റെ ആവശ്യം നിലവിലില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാർട്ടി പതാകയും ചിഹ്നവും ഉപയോഗിച്ച് നടത്തുന്ന കാര്യങ്ങളിൽ പാർട്ടി പരാതി നൽകേണ്ട ആവശ്യമില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ( mv govindan on akash thillankery case )

അതേസമയം, ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സിപിഐഎമ്മിനെതിരെ ഒളിയമ്പുമായി എഐവൈഎഫ് രംഗത്ത് വന്നു. രാഷ്ട്രീയ ഗുണ്ടകൾ പൊതുസമൂഹത്തിന് ബാധ്യതയാകുമെന്നാണ് എഐവൈഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ചൂണ്ടിക്കാട്ടൽ.

‘ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ അത്ഭുതപ്പെടുത്തുകയാണ്. അധോലോകത്ത് മാത്രം കെട്ടുകേൾവിയുള്ള ക്വട്ടേഷൻ കൊടുത്ത് ആളെ കൊല്ലിക്കുക എന്ന പറയുന്ന ക്രൂരത പൊതുപ്രവർത്തനത്തിന്റെ മറവിൽ നടന്നു. കുറ്റാരോപിതരായ ആളുകളെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം’- എഐവൈഎഫഅ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരെക്കാൾ വലിയ ദുരന്തം പ്രതികളാകുന്ന യുവാക്കളാണ് എന്നും എഐവൈഎഫ് ചൂണ്ടിക്കാട്ടി.

Story Highlights: mv govindan on akash thillankery case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here