സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാവുകയാണ്. റായ്പൂരിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ചെന്നൈ റൈനോസും കർണാടക ബുൾഡോസേഴ്‌സും തമ്മിൽ ഏറ്റുമുട്ടും. സി ത്രീ കേരള സ്‌ട്രൈക്കേഴ്‌സ് തെലുങ്ക് വാരിയേഴ്‌സ് പോരാട്ടം നാളെയാണ്. കേരള സ്‌ട്രൈക്കേഴ്‌സിന്റെ മത്സരങ്ങൾ ഫ്‌ളവേഴ്‌സ് തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
ഇന്ത്യൻ സിനിമയിലെ വിവിധ ഇൻഡസ്ട്രികളിലെ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയാണ് സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിലൂടെ. ചെന്നൈ റൈനോഴ്‌സും കർണാടക ബുൾഡേഴ്‌സും തമ്മിലെ ഉദ്ഘാടന മത്സരത്തോടെ, ഒരിടവേളയ്ക്ക് ശേഷം താര ക്രിക്കറ്റിന് തുടക്കമാകും. കുഞ്ചാക്കോ ബോബൻ നയിക്കുന്ന സീ ത്രീ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം തെലുങ്കു വാരിയേഴ്‌സിനെതിരെയാണ്.
നാളെ റായ്പൂരിൽ നടക്കുന്ന മത്സരത്തിന് പൂർണ സജ്ജമാണ് കേരള ടീം. ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്. വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ഇത്തവണ സ്‌ട്രൈക്കേഴ്സിന്റെ താരങ്ങൾ.
ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. സ്‌ട്രൈക്കേഴ്‌സിന് പുറമെ ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരക്കുക.
Story Highlights: celebrity cricket league 2023 begins today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here