അടുത്ത സീസണിൽ തിരിച്ചുവരും, സിസിഎല്ലില്‍ ഒരു മത്സരം പോലും ജയിക്കാതെ C3 കേരള സ്ട്രൈക്കേഴ്സിന്‍റെ മടക്കം

ഈ സീസണിൽ അവസാന മത്സരത്തിലും രക്ഷയില്ലാതെ C3 കേരള സ്ട്രൈക്കേഴ്സിന്‍റെ മടക്കം. ഭോജ്‍പുരി ദബാങ്‍സിനോട് 76 റണ്‍സിനാണ് തോൽവി ഏറ്റുവാങ്ങിയത്. നിശ്ചിത 10 ഓവറില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് ജയിക്കാൻ 164 റണ്‍സ് വേണമായിരുന്നു. ഇത് പിന്തുടര്‍ന്ന കേരളം 9.5 ഓവറില്‍ 88 റണ്‍സിന് ഓള്‍ഔട്ടായി.(Kerala strikers vs Bhojpuri dabanggs kerala lost match)
കേരള ഇന്നിംഗ്സില്‍ കാര്യമായി ആരും വലിയ പ്രകടനം ഒന്നും പുറത്തെടുത്തില്ല. കേരള നിരയില്‍ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത് വിവേക് ഗോപന്‍ മാത്രമാണ് 20 പന്തില്‍ 35 റണ്‍സ് നേടി. അര്‍ജുന്‍ നന്ദകുമാര്‍ 8 ബോളില്‍ 12 റണ്‍സ് നേടി. രാജീവ് പിള്ള 7 പന്തില്‍ 10 റണ്‍സ് നേടി.
48 റണ്‍സിന്റെ ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഭോജ്‍പുരി രണ്ടാം സ്‍പെല്ലില്‍ ഒരു വിക്കറ്റ് മാത്രം നഷ്‍ടപ്പെടുത്തി 115 റണ്‍സാണ് എടുത്തത്. പര്‍വേശിന്റെ തകര്‍പ്പൻ സെഞ്ച്വറിയുടെ മികവില്‍ ഭോജ്‍പുരി നേടിയ 167 റണ്‍സ് പിന്തുടര്‍ന്ന കേരള സ്‍ട്രേക്കേഴ്‍സിന് ആദ്യ സ്‍പെല്ലില്‍ അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 119 റണ്‍സാണ് എടുക്കാനായത്.
കേരളത്തിനായി ഓപ്പണിംഗായി ഇറങ്ങിയ അര്‍ജ്ജുന്‍ നന്ദകുമാര്‍ 31 പന്തില്‍ 64 റണ്‍സ് നേടി നടത്തിയ ചെറുത്തുനില്‍പ്പാണ് കേരളത്തിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. നേരത്തെ ടോസ് നേടിയ മലയാളി സിനിമാ താരങ്ങളുടെ ക്യാപ്റ്റൻ സൈജു കുറുപ്പ് ആദ്യം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഭോജ്‍പുരി ദബാങ്‍സ് വെറും രണ്ട് വിക്കറ്റ് നഷ്‍ടത്തിലാണ് 167 റണ്‍സ് എടുത്തത്.
Story Highlights: Kerala strikers vs Bhojpuri dabanggs kerala lost match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here