‘റെയൽവേയുടെ ഫോണെടുത്ത് തലയ്ക്കടിച്ചു; മകളെ മലത്തികിടത്തി വയറിൽ ചവിട്ടി’; തെങ്കാശിയിലെ റെയിൽവേ ജീവനക്കാരി ഇരയായത് ക്രൂരമർദനത്തിനെന്ന് അച്ഛൻ

തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിക്കെതിരായ ലൈംഗീകാതിക്രമത്തിൽ പ്രതികരണവുമായി കുടുംബം. അക്രമി ഗാർഡ് റൂമിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവന്നും ഇയാൾ തമിഴ് സംസാരിക്കുന്ന വ്യക്തിയാണെന്നും യുവതിയുടെ അമ്മ പറഞ്ഞു. മകളുടെ ശരീരമാസകലം ക്ഷതമേറ്റ പാടുകളെന്നു പെണ്കുട്ടിയുടെ അമ്മ പറഞ്ഞു. ( tenkasi railway employee rape attempt family response )
‘മകൾ 8 മണിക്ക് ചാർജ് എടുത്ത്, ഡ്യൂട്ടി എസ്എമ്മുമായി സംസാരിച്ച് റിസീവർ താഴെ വയ്ക്കുമ്പോഴാണ് അക്രമി എത്തുന്നത്. മുറിയിൽ കയറിയ ഉടൻ വാതിലടച്ച് കുറ്റിയിട്ടു. തുടർന്ന് മകളുടെ നെറ്റിയിൽ അടിച്ചു. റെയൽവേയുടെ ഫോണെടുത്ത് തലയ്ക്കടിച്ചു. പിന്നീട് മകളെ മലത്തികിടത്തി വയറിൽ ചവിട്ടി. അവൻ മുടിയിൽ കുത്തിപിടിച്ചതോടെ കുടഞ്ഞെണീറ്റ് വാതിൽ തുറന്ന് പുറത്തേക്ക് വീണു. അപ്പോൾ ആൾ കൂടി. ഉടൻ അക്രമി ഇറങ്ങി ഓടുകയായിരുന്നു’ പെൺകുട്ടിയുടെ അച്ഛൻ സംഭവത്തെ കുറിച്ച് പറഞ്ഞതിങ്ങനെ.
അതേസമയം, ഷർട്ട് ധരിക്കാത്ത കാക്കി പാന്റ്‌സ് ധരിച്ചയാളാണ് അക്രമി എന്ന് യുവതി പൊലീസിന് മൊഴി നൽകി. വഴങ്ങണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്.
ഫെബ്രുവരി 16ന് രാത്രി 8 മണിക്കാണ് സംഭവം നടക്കുന്നത്. തെങ്കാശി പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിയായ മലയാളി യുവതിക്ക് നേരെ പീഡനശ്രമം നടക്കുകയായിരുന്നു. ആളൊഴിഞ്ഞ മേഖലയാണ് പീഡന ശ്രമം നടന്നത്. റെയിൽവേ പൊലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരഭിച്ചിട്ടുണ്ട്.
Story Highlights: tenkasi railway employee rape attempt family response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here