Advertisement

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; തോല്‍വിയോടെ തുടങ്ങി സി ത്രീ കേരള സ്‌ട്രൈക്കേഴ്‌സ്

February 19, 2023
Google News 3 minutes Read
Celebrity Cricket League C 3 Kerala Strikers started with loss

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഇന്നത്തെ സി ത്രീ കേരള സ്‌ട്രൈക്കേഴ്‌സിന് തോല്‍വി. 64 റണ്‍സിനാണ് തെലുങ്ക് വാരിയേര്‍സിനോടാണ് കേരളം തോറ്റത്. കുഞ്ചാക്കോ ബോബന്റെ അഭാവത്തില്‍ ഉണ്ണി മുകുന്ദന്‍ നയിച്ച കേരളം ബൗളിങ്ങില്‍ കാര്യമായ പ്രകടനം നടത്തനാകാതെ പോവുകയായിരുന്നു.(Celebrity Cricket League C 3 Kerala Strikers started with loss)

സാധാരണ ടി 20 മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി ടെസ്റ്റ് ക്രിക്കറ്റിലേത് പോലെ രണ്ട് ഇന്നിങ്‌സുകളായാണ് മത്സരം. സ്‌പെല്ലുകള്‍ എന്നാണ് ഇന്നിങ്‌സുകള്‍ അറിയപ്പെടുന്നത്. പത്ത് ഓവര്‍ വീതമുള്ള സ്‌പെല്‍ എന്ന് വിളിക്കുന്ന ഇന്നിംഗ്‌സുകളാണ് ടീമുകള്‍ക്ക് കളിക്കാനാകുക. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയ കേരളത്തിന് മുന്നില്‍ 169 റണ്‍സാണ് തെലുഗു ടൈറ്റന്‍സ് വിജയ ലക്ഷ്യമായി വെച്ചത.് പക്ഷെ പത്ത് ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടാനെ കേരള സ്‌ട്രൈക്കേഴ്‌സിന് കഴിഞ്ഞുള്ളു.

38 റണ്‍സ് നേടിയ രാജീവ് പിള്ളയാണ് ടോപ് സ്‌കോറര്‍. തെലുങ്കു വാരിയേര്‍സിനായി രണ്ട് ഇന്നിങ്‌സിലും അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ അഖില്‍ അക്കിനേനിയാണ് കേരളത്തിന്റെ വിജയം തടഞ്ഞത്. കേരളത്തിനായി രണ്ട് ഇന്നിങ്‌സിലും രാജീവ് പിള്ള ടോപ് സ്‌കോററായി.

Read Also: പ്രതിരോധപ്പൂട്ട് തീർത്ത് പഞ്ചാബ്; സന്തോഷ് ട്രോഫിയിൽ കേരളം പുറത്ത്

നേരത്തെ ടോസ് നേടി കേരള സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ ഉണ്ണി മുകുന്ദന്‍ ഫീല്‍ഡിംഗ് തരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം തെറ്റായി പോയെന്ന രീതിയില്‍ തന്നെയായായിരുന്നു കേരളത്തിന്റെ പ്രകടനം.

Story Highlights: Celebrity Cricket League C 3 Kerala Strikers started with loss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here