കാഞ്ഞങ്ങാട് ലഹരി സംഘത്തിന്റെ ആക്രമണം; ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. പാലായി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. ( kanhangad drugs attack one arrested )
ഇന്ന് ഉച്ചയ്ക്കാണ് കാസർഗോഡ് കാഞ്ഞങ്ങാട് ഇഖ്ബാൽ സ്‌കൂൾ പരിസത്ത് ലഹരി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇന്നലെ രാത്രി സ്‌കൂൾ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ലഹരിസംഘം ആക്രമണം നടത്തി. അക്രമി സംഘം വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് നാട്ടുകാരുടെ പരാതി.
ലഹരി ഉപയോഗം തടഞ്ഞതിന് തങ്ങളെ ക്രൂരമായി മർദിച്ചെന്നാണ് മർദനത്തിനിരയായ യുവാക്കൾ ട്വന്റിഫോറിനോട് പറയുന്നത്. ലഹരിസംഘത്തിന്റെ പക്കൽ തോക്കുണ്ടായിരുന്നു. തോക്ക് കാട്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം. നാട്ടിലെ ലഹരിസംഘത്തിനെതിരെ പ്രതികരിക്കുന്നതാണ് പ്രതികാരത്തിന് കാരണമെന്നും യുവാക്കൾ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: kanhangad drugs attack one arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here