Advertisement

ഇന്ത്യ-യുഎഇ ബിസിനസ് കൗണ്‍സിലിന്റെ യുഎഇ ചാപ്റ്റര്‍ നിലവില്‍ വന്നു

February 19, 2023
Google News 2 minutes Read
launch of india-uae business council uae chapter

ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധവും നിക്ഷേപാന്തരീക്ഷവും ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഇന്ത്യ-യുഎഇ ബിസിനസ് കൗണ്‍സിലിന്റെ യുഎഇ ചാപ്റ്റര്‍ നിലവില്‍ വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം എട്ടുലക്ഷം കോടിയിലെത്തിക്കുകയും യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള നിക്ഷേപം ആറുലക്ഷം കോടിയായി വര്‍ദ്ധിപ്പിക്കുകയുമാണ് കൗണ്‍സില്‍ ആദ്യം ലക്ഷ്യം വയ്ക്കുന്നത്.launch of india-uae business council uae chapter

ഇന്ത്യയില്‍ 2015ല്‍ ആരംഭിച്ച ബിസിനസ് കൗണ്‍സിലിന്റെ യുഎഇ ചാപ്റ്റര്‍, യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി ഉദ്ഘാടനം ചെയ്തു. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയയ് സുധീര്‍, ഇന്ത്യയിലെ മുന്‍ യുഎഇ അംബാഡര്‍ അഹമ്മദ് അല്‍ ബന്ന, ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അമന്‍ പുരി, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എംഡി അഹമ്മദ് അദീബ്, ഡിപി വേള്‍ഡ് ഇന്ത്യാസബ് കോണ്ടിനന്റ് സിഇഒ റിസ്വാന്‍ സൂമര്‍, ബിസിനസ് കൗണ്‍സില്‍ ഇന്ത്യാ ചാപ്റ്റര്‍ ചെയര്‍മാന്‍ ഷറഫുദ്ദീന്‍ ഷറഫ്, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് സിദ്ധാര്‍ഥ് ബാലചന്ദ്രന്‍, റിലയന്‍സ്, ടാറ്റ, ഇമ്മാര്‍, എമിറേറ്റ്‌സ്, ലുലു ഗ്രൂപ്പ്, എയര്‍ ഇന്ത്യ തുടങ്ങിയ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Story Highlights: launch of india-uae business council uae chapter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here