Advertisement

‘ജിഎസ്ടി നഷ്ടപരിഹാരം കിട്ടാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട്’; വിമര്‍ശിച്ച് എന്‍ കെ പ്രേമചന്ദ്രന്‍

February 19, 2023
Google News 3 minutes Read
n k premachandran criticism against government over gst compensation

സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാത്തതെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍. ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച് സംസ്ഥാനം തെറ്റിദ്ധാരണ പരത്തിയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. ജി.എസ്.ടി നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചത് പാര്‍ലമെന്റിലെ ചര്‍ച്ച കാരണമാണ്. അതിലെ ചോദ്യ കര്‍ത്താവിനെ സംസ്ഥാന ധനമന്ത്രി തേജോവധം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (n k premachandran criticism against government over gst compensation)

എ.ജി അപ്രൂവ്ഡ് റിപ്പോര്‍ട്ട് നല്‍കാതിരുന്നത് കൊണ്ടാണ് കേരളത്തിന് നഷ്ടപരിഹാരം കിട്ടാതിരുന്നതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാനം ജിഎസ്ടി വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തിയെങ്കിലും ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മറുപടി വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ മലക്കം മറിഞ്ഞെന്നും അദ്ദേഹം ആഞ്ഞടിച്ചു.

Read Also: കിടിലന്‍ ന്യൂ ജനറേഷന്‍ പ്രണയവുമായി അനിഖയും മെല്‍വിനും; ‘ഓ, മൈ ഡാര്‍ലിംഗ്’ ട്രെയ്ലര്‍ പുറത്ത്

ജിഎസ്ടി മാത്രമല്ല ഐജിഎസ്ടി വിഹിതം വാങ്ങിയെടുക്കുന്നതിലും സംസ്ഥാനത്തിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് എന്‍ കെ പ്രേമചന്ദ്രന്റെ വിമര്‍ശനം. അര്‍ഹതപ്പെട്ട തുക കേന്ദ്രത്തില്‍ നിന്ന് വാങ്ങിയെടുക്കാന്‍ ശ്രമിക്കുന്നതിന് പകരം പെട്രോളിനും ഡീസലിനും സെസ് കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ ആഞ്ഞടിച്ചു.

Story Highlights: n k premachandran criticism against government over gst compensation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here