ഹൃദയാഘാതത്തെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു; ദുബായി-ധാക്ക വിമാനം വഴിതിരിച്ചുവിട്ടു

ഹൃദയാഘാതം മൂലം തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചതോടെ വിമാനം വഴിതിരിച്ചുവിട്ടു. ദുബായില്‍ നിന്ന് ധാക്കയിലേക്കുള്ള ഫ്‌ളൈ ദുബായി വിമാനമാണ് കറാച്ചിയിലേക്ക് തിരിച്ചുവിട്ടത്. 59കാരനായ ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്.(Passenger dies after heart attack flight diverted )
ദുബായി-ധാക്ക FZ 523 വിമാനത്തില്‍ വച്ചാണ് അപ്രതീക്ഷിതമായി യാത്രക്കാരിലൊരാള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാരനെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നുവെന്ന് ഫ്‌ളൈ ദുബായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു.
Read Also: ദുബായിൽ നിന്ന് കാണാതായ കോഴിക്കോട് സ്വദേശി മരിച്ച നിലയിൽ
മെഡിക്കല്‍ എമര്‍ജന്‍സി കാരണം ഈ മാസം ആദ്യം സിഡ്‌നിയില്‍ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം പെര്‍ത്തിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ബ്രസ്സലിലേക്ക് പോകേണ്ട എമിറേറ്റ്‌സിന്റെ വിമാനം ഇറാഖി നഗരമായ എര്‍ബിലിലേക്ക് വഴിതിരിച്ചുവിട്ടതും ഈയടുത്താണ്.
Story Highlights: Passenger dies after heart attack flight diverted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here